സമകാലിക മലയാളം ഡെസ്ക്
മെസിയുടെ ജന്മനാടായ റൊസാരിയോ മുതൽ സ്പെയിനിലെ ബാർസിലോനയും മയാമിയും വരെ നീളുന്നതാണ് മെസിയുടെ ഹോസ്പിറ്റാലിറ്റി-റസ്റ്ററന്റ് ബിസിനസ് ലോകം
റൊസാരിയോയിൽ മെസിയുടെ കുടുംബം വർഷങ്ങളായി നേരിട്ടു നടത്തുന്ന പ്രശസ്തമായ ബാർ ആൻഡ് റസ്റ്ററന്റ് ആണ് വിഐപി റൊസാരിയോ
നാഷനൽ ഫ്ലാഗ് മോണമെന്റിന് സമീപമാണ് വിഐപി റൊസാരിയോ. 2009ൽ ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സി ഉടമസ്ഥാവകാശം ഏറ്റെടുക്കുകയായിരുന്നു
എന്നാൽ മെസിയുടെ പേരിലല്ല റെസ്റ്ററന്റ് ശ്രദ്ധേയമായത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും മികച്ച അന്തരീക്ഷവുമാണ് റസ്റ്ററന്റിനെ ജനകീയമാക്കിയത്
മെസിയുടെ ഫുട്ബോൾ കരിയർ വാർത്തെടുത്ത നഗരമാണ് ബാർസലോന. രാജ്യത്തിനു പുറത്ത് മെസിയുടെ കുടുംബം ബിസിനസ് സംരംഭം ആരംഭിച്ചതും ഇവിടെത്തന്നെ
'ബെല്ലാവിസ്ത ഡെൽ ജാർഡിൻ ഡെൽ നോർട്ടെ' എന്നാണ് ബാർസലോനയിലെ റസ്റ്ററന്റിന്റെ പേര്
മെസിയുടെ സഹോദരൻ റോഡ്രിഗോ മെസ്സിയുടെ മേൽനോട്ടത്തിലാണ് പ്രോജക്റ്റ് വികസിപ്പിച്ചെടുത്തത്
ബാർസിലോനയുടെ ഹൃദയഭാഗത്തിരുന്ന് അർജന്റീനയുടെ തനത് രുചിയറിയാം എന്നതാണ് റസ്റ്ററന്റിന്റെ പ്രത്യേകത
'എംഐഎം ഹോട്ടൽസ്' എന്ന പേരിൽ മെസിയുടെ ബിസിനസ് ഗ്രൂപ്പ് നടത്തുന്ന ഹോട്ടലുകൾ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്
ലോകത്തിന്റെ പല ഭാഗങ്ങളിലായാണ് എംഐഎം ഹോട്ടലുകളുള്ളത്. തമിഴ്നാട്ടിലെ കുംഭകോണത്തും എംഐഎം ഹോട്ടലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates