സോപ്പ് തേച്ചുള്ള കുളിയിലും വേണം അല്പം ശ്രദ്ധ

സമകാലിക മലയാളം ഡെസ്ക്

ദിവസേന കുളിക്കുന്നത് ശുചിത്വത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

Soap | Pinterest

എന്നാൽ സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാത്തപക്ഷം അത് ചര്‍മ്മത്തിന് ദോഷകരമാകാനും സാധ്യതയുണ്ട്.

Soap | Pinterest

ശരിയായ രീതിയിൽ സോപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ സംരക്ഷിക്കുകയും പ്രകൃതിദത്തമായ തിളക്കം നിലനിർത്തുകയും ചെയ്യും.

Soap | Pinterest

അതിനാൽ സോപ്പ് തേച്ചുള്ള കുളിയിലും കുറച്ച് ജാഗ്രത പുലർത്തുന്നത് അനിവാര്യമാണ്.

Soap | Pinterest

ബാത്തിങ് സോപ്പ് ഏതായാലും ചര്‍മത്തില്‍ നേരിട്ട് തേച്ചുള്ള ഉപയോഗം പ്രതികൂല ഫലമായിരിക്കും നല്‍കുക.

Soap | Pinterest

കൈകളില്‍ വച്ചു സോപ്പ് പതപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം.

Soap | Pinterest

ഷാംപൂകള്‍, ഫെയ്‌സ് വാഷുകള്‍ മുതലായവയും ചര്‍മത്തില്‍ നേരിട്ടു പുരട്ടുന്നതിനുപകരം അവ വെള്ളം ചേര്‍ന്നു നേര്‍പ്പിച്ചു പുരട്ടാം.

Shampoo | Pinterest

മുഖക്കുരു ഉള്ളവര്‍ സോപ്പിന്റെ ഉപയോഗം കുറയ്ക്കാം. മുഖം കഴുകാന്‍ പ്രത്യേകമായി ലഭിക്കുന്ന മെഡിക്കല്‍ സോപ്പുകളോ ലിക്വിഡുകളോ ഉപയോഗിക്കുന്നതാണ് നല്ലത്.

Soap | Pinterest

ചര്‍മത്തിന്റെ എണ്ണമയം നഷ്ടപ്പെടുത്തും എന്നതാണ് സോപ്പ്, ഷാംപു എന്നിവയിലെ ഉപയോഗത്തിലെ പ്രധാന തിരിച്ചടി.

Soap | Pinterest

വരണ്ട ചര്‍മക്കാര്‍ ഏതു തരത്തിലുള്ള സോപ്പ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും ഏറ്റവും കരുതല്‍ പുലര്‍ത്തണം.

Soap | Pinterest

സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം.

Soap | Pinterest

സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, തേങ്ങാപ്പീര, ചെറുപയര്‍പൊടി, കടലമാവ് തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചു ശരീരം വൃത്തിയാക്കാം.

Green gram powder | Pinterest

പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ വരള്‍ച്ച കൂടും. അമ്പതു വയസിനുശേഷം അധികം സോപ്പുപയോഗിക്കുന്നത് നല്ലതല്ല.

Soap | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File