മലയാളത്തിൽ 'മേള'ക്കാലം, തമിഴിൽ സാക്ഷാൽ 'കാർത്തികേയനും'; വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രായം 75 ലേക്ക് കടക്കുമ്പോഴും, സിനിമയോടും അഭിനയത്തോടും ഒരു കൗമാരക്കാരന്റെ ആവേശമാണ് മമ്മൂട്ടിയ്ക്ക്. സിനിമാ ലോകത്ത് കാലത്തിന് മുന്നേ സഞ്ചരിക്കാന്‍ വെമ്പല്‍കൊള്ളുന്ന മഹാപ്രതിഭ.

Mammootty Movies | Facebook

മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം പേട്രിയറ്റ് ആയിരുന്നു. മോഹന്‍ലാല്‍-മമ്മൂട്ടി കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തിയ ചിത്രം.

Mammootty Movies | Facebook

പ്രകാശ് വര്‍മ നായകനാകുന്ന ലോ ആന്റ് ഓര്‍ഡറില്‍ കാരക്കാമുറി ഷണ്‍മുഖന്‍ ആയിട്ടാണ് മമ്മൂട്ടിയെത്തുന്നത്. ബ്ലാക്ക് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഐക്കോണിക് ആക്കി മാറ്റിയ കഥാപാത്രമാണ് കാരക്കാമുറി ഷണ്‍മുഖന്‍.

Mammootty Movies | Facebook

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ അടൂര്‍ ഗോപാലകൃഷ്ണനുമൊപ്പം വീണ്ടുമെത്തുന്ന പദയാത്രയാണ് അദ്ദേഹത്തിന്റെ മറ്റൊരു വരാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

Mammootty Movies | Facebook

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മേളയാണ്. നിതീഷ് സഹദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രമായിരിക്കും മേള എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മാണവും മമ്മൂട്ടി കമ്പനിയാണ്.

Mammootty Movies | Facebook

ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് മട്ടാഞ്ചേരി മാഫിയ. ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്റെ നായകനായി മമ്മൂട്ടിയെത്തന്ന ചിത്രത്തില്‍ ആസിഫ് അലി, നസ്ലെന്‍ തുടങ്ങിയവരുമുണ്ട്. മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും മട്ടാഞ്ചേരി മാഫിയയെന്നാണ് സൂചനകള്‍.

Mammootty Movies | Facebook

ധനുഷ് നായകനായ ഓം എന്ന ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ മമ്മൂട്ടിയെത്തും. ഒക്ടോബറിലാണ് ഈ സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്. അമരനിലൂടെ കയ്യടി നേടിയ രാജ്കുമാര്‍ പെരിയസ്വാമിയാണ് സിനിമയുടെ സംവിധാനം.

Mammootty Movies | Facebook

2018 ല്‍ പുറത്തിറങ്ങിയ പേരന്‍പിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം

Mammootty Movies | YouTube

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File