സമകാലിക മലയാളം ഡെസ്ക്
മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍ക്ക് 27ന് ഒമ്പത് വര്‍ഷം തികയും.
വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാണ്.
ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ അദ്ദേഹം ജനമനസ്സില്‍ ഇന്നും ജീവിക്കുന്നു.
ജെനലാബ്ദീന്റേയും ആയിഷയുടേയും മകനായി 1931 ഒക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിച്ചത്.
2000 മുതല്‍ 2007 ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായിരുന്നു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്കും നേതൃത്വം നല്‍കി
2015 ജൂലൈ 27ന് ഷില്ലോങില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം, ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നമെന്ന് പുതു തലമുറയെ അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates