'പുസ്തകങ്ങളിലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെ'; ലോക പുസ്തക ദിനത്തെക്കുറിച്ച് അറിയാം

ആതിര അഗസ്റ്റിന്‍

വായനയാണ് ഒരാളെ പൂര്‍ണനാക്കുന്നതെന്ന് പറഞ്ഞത് ഫ്രാന്‍സിസ് ബേക്കണ്‍ ആണ്.

വായന മരിച്ചില്ലെന്ന തെളിവു കൂടിയാണ് ഓരോ പുസ്തക ദിനവും.

ഓരോ വായനയും വായനക്കാരന് നല്‍കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്

പുസ്തകങ്ങളേയും എഴുത്തുകാരേയും ആദരിക്കാനുള്ള അവസരമാണ് ഓരോ പുസ്തക ദിനവും നല്‍കുന്നത്

ഏപ്രില്‍ 23 നാണ് ലോക പുസ്തക ദിനവും പകര്‍പ്പവകാശ ദിനവും.

സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരന്‍ മിഷേല്‍ ഡി സെര്‍വാന്റിസിന്റെ ചരമവാര്‍ഷിക ദിനമാണ് ഏപ്രില്‍ 23

1995ലാണ് യുനെസ്‌കോ ഈ ദിനം പുസ്‌കദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

സ്‌പെയിനിലെ എഴുത്തുകാരനും എഡിറ്ററുമായ വിസെന്റെ ക്ലാവല്‍ ആന്ദ്രേസില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്.

ഷേക്സ്പിയറെ കൂടാതെ ഇന്‍കാ ഗാര്‍സിലാസോ ഡി ലാവേഗ തുടങ്ങിയവരുടെ ചരമ ദിനവും മൗറിസ് ഡ്രൗണ്‍, മാനുവല്‍ മെജിയ വലേദോ, ഹാള്‍ഡര്‍ ലാക്സ്നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെ

ഈ ഏപ്രില്‍ 23 ഷേക്സ്പിയറുടെ 400-ാം ചരമദിനമാണ്. അത് തന്നെയാണ് ഇത്തവണത്തെ പുസ്തക ദിനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates