സമകാലിക മലയാളം ഡെസ്ക്
ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രം. മൈ ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.
ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.
പേര്,വിലാസ്, ജനനതീയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.
ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.
ആദ്യം myaadhaar.uidai.gov.in ല്‍ കയറി ആധാര്‍ നമ്പര്‍, മൊബൈലില്‍ വരുന്ന ഒടിപി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
പ്രൊഫൈലില്‍ കാണിച്ചിരിക്കുന്ന ഐഡന്റിറ്റിയും മേല്‍വിലാസ വിശദാംശങ്ങളും പരിശോധിക്കുക.
വിശദാംശങ്ങള്‍ ശരിയാണെങ്കില്‍, 'I verify that the above details are correct.' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ ബന്ധപ്പെട്ട ഡ്രോപ്പ്-ഡൗണ്‍ മെനുകളില്‍ നിന്ന് ആവശ്യമായ ഐഡന്റിറ്റി, മേല്‍വിലാസ രേഖകള്‍ തെരഞ്ഞെടുക്കുക.
രേഖകള്‍ അപ്ലോഡ് ചെയ്യുക. ഓരോ ഫയലും 2 MBയില്‍ കുറവാണെന്നും JPEG, PNG അല്ലെങ്കില്‍ PDF ഫോര്‍മാറ്റിലാണെന്നും ഉറപ്പാക്കുക.
ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates