അത്ര നിസ്സാരക്കാരല്ല ഈ ചിലന്തികൾ

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ചുറ്റുപാടും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവി വർഗ്ഗങ്ങളിൽ ഒന്നാണ് ചിലന്തി.

Spider | Pexels

നിരുപദ്രവകാരികൾ മുതൽ മാരക വിഷമുള്ളവരും ചിലന്തികളുടെ കൂട്ടത്തിലുണ്ട്.

Spider | Pexels

എന്നാൽ ലോകത്ത് എത്ര തരം ചിലന്തികൾ ഉണ്ടെന്ന് അറിയാമോ?

Spider | Pexels

സ്വിറ്റ്‌സർലൻഡിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഒഫ് ബേണിന്റെ ദ വേൾഡ് സ്പൈഡർ കാറ്റലോഗിന്റെ കണക്ക് പ്രകാരം ഏകദേശം 50,000 ത്തിലേറെ ചിലന്തി സ്പീഷീസുകളെയാണ് ലോകത്ത് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇനിയും 50,000ത്തിലേറെ ചിലന്തി സ്പീഷീസുകളെ തിരിച്ചറിയാനുമുണ്ടത്രെ.

spider | Pinterest

ഏകദേശം 400 - 800 ദശലക്ഷം ടൺ പ്രാണികളെയാണ് ഓരോ വർഷവും ചിലന്തികൾ ഭക്ഷിക്കുന്നത്. പ്രാണികളുടെ എണ്ണം നിയന്ത്രിച്ച് നിറുത്തുന്നതിൽ വളരെ വലിയ പങ്കാണ് ചിലന്തികൾക്ക്.

Spider | Pinterest

' ഗുരിയുറിയസ് മിന്വാനോ " ആണ് ലോകത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 50,000-ാമത് ചിലന്തി സ്പീഷീസ്.

Spider | Pinterest

തെക്കൻ ബ്രസീലിൽ കണ്ടെത്തിയ ചെടികളിലും മരങ്ങളിലും കാണപ്പെടുന്ന ഇവ സാൾട്ടിസിഡേ കുടുംബത്തിൽപ്പെട്ടവയാണ്.

Salticidae spider

1757ലാണ് ശാസ്ത്രജ്ഞർ ചിലന്തിയുടെ ആദ്യ ശാസ്ത്രീയ വിശദീകരണം നൽകിയത്. ഇപ്പോൾ 265 വർഷം കൊണ്ടാണ് 50,000 ചിലന്തി സ്പീഷീസുകളെ കണ്ടെത്തിയത്.

Spider | Pexels

ബ്രസീൽ, വെനസ്വേല തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ ഇരുണ്ട മഴക്കാടുകളിൽ ജീവിക്കുന്ന ഗോലിയാത്ത് ബേർഡ് ഈറ്റർ എന്ന വിഷ ചിലന്തിയാണ് ലോകത്തെ ഏറ്റവും വലിയ ചിലന്തി സ്പീഷീസ്.

Goliath Bird Eater | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File