സമകാലിക മലയാളം ഡെസ്ക്
ലാല്‍
മലയാളത്തിലെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാല്‍. സിദ്ധിഖുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 1989ല്‍ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യ ചിത്രം. 1997ലെ കളിയാട്ടിത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴില്‍ അടക്കം ശക്തമായ വേഷങ്ങളിലെത്തി
വിനീത് ശ്രീനിവാസന്‍
2008ല്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസന്‍ സിനിമയിലേക്ക് എത്തുന്നത്. ഗായകന്‍ എന്ന നിലയിലും വിനീത് ശ്രദ്ധേയനായിരുന്നു. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്. ആറ് ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. അതിനൊപ്പം അഭിനയത്തിലും സജീവമാണ് താരം.
ബേസില്‍ ജോസഫ്
വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ ബേസില്‍ ചെറിയ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനാവുകയായിരുന്നു. 2015ല്‍ റിലീസ് ചെയ്ത കുഞ്ഞിരാമായണമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് സംവിധാനം ചെയ്ത ഗോഥ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും ഹിറ്റായിരുന്നു. നടനെന്ന നിലയിലും മികച്ച പ്രകടനമാണ് ബേസില്‍ കാഴ്ചവെക്കുന്നത്.
ദിലീഷ് പോത്തന്‍
മലയാളത്തിലെ മുന്‍നിര സംവിധായകനാണ് ദിലീഷ്. എന്നാല്‍ ആദ്യമായി സിനിമയിലേക്ക് ചുവടുവെക്കുന്നത് അഭിനേതാവായാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പറായിരുന്നു ആദ്യ ചിത്രം. 2016ല്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ സംവിധാനത്തിലേക്ക് ചുവടുവെച്ചു. അഭിനേതാവ്, നിര്‍മാതാവ്, സംവിധാനം എന്നീ നിലകളില്‍ ശക്തമായ സാന്നിധ്യമാണ്.
പൃഥ്വിരാജ്
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകനാവുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറായിരുന്നു ആദ്യ ചിത്രം. ബ്രോ ഡാഡി എന്ന ചിത്രവും കയ്യടി നേടി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പുതിയ ചിത്രം.
രഞ്ജിത്ത്
മലയാളത്തിന് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത്. തിരക്കഥാകൃത്തായി കരിയര്‍ ആരംഭിച്ച അദ്ദേഹം സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത് രാവണപ്രഭുവിലൂടെയാണ്. ഗുല്‍മോഹറിലെ നായകവേഷം ഏറെ ശ്രദ്ധനേടി. ഉണ്ട, അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
ലിജോ ജോസ് പെല്ലിശ്ശേരി
2010ല്‍ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ലിജോ സംവിധായകനാവുന്നത്. അതേ ചിത്രത്തില്‍ സ്റ്റീവ് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെ നിരവധി സിനിമകളില്‍ വേഷമിട്ടു.
രഞ്ജി പണിക്കര്‍
തിരക്കഥാകൃത്ത് എന്ന നിലയിലാണ് രഞ്ജി പണിക്കര്‍ ശ്രദ്ധേയനാവുന്നത്. അതിനൊപ്പം തന്നെ അഭിനയത്തിലേക്കും ചുവടുവച്ചു. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭരത്ചന്ദ്രന്‍ ഐപിഎസ്, രൗദ്രം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
സിദ്ധാര്‍ത്ഥ് ഭരതന്‍
നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ടു. 2012ല്‍ നിന്ദ്ര എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണത്തില്‍ ആശങ്ക, ചതുരം, ജിന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഭ്രമയുഗത്തിലെ കഥാപാത്രം വലിയ കയ്യടി നേടിയിരുന്നു.
വിനീത് കുമാര്‍
ബാലതാരമായാണ് വിനീത് സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് നായകനായി നിരവധി സിനിമകളില്‍ വേഷമിട്ടു. 2015ല്‍ ഫഹദിനെ നായകനാക്കി ഒരുക്കിയ അയാള്‍ ഞാനല്ല ആയിരുന്നു ആദ്യ ചിത്രം. ടൊവിനോ പ്രധാന വേഷത്തിലെത്തിയ ഡിയര്‍ ഫ്രണ്ട് ഏറെ ശ്രദ്ധനേടി.