'ഈ രാജ്യം മുഴുവൻ നിങ്ങളോടൊപ്പം'; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് താരങ്ങൾ

​എച്ച് പി

"ജയ് ഹിന്ദ്, ജയ് മഹാകാൽ" എന്നാണ് ഓപ്പറേഷൻ സിന്ദൂർ ഫോട്ടോയ്ക്കൊപ്പം നടൻ അക്ഷയ് കുമാർ കുറിച്ചിരിക്കുന്നത്.

അക്ഷയ് കുമാർ | ഇൻസ്റ്റ​ഗ്രാം

"നമ്മുടെ യഥാർഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്", -മമ്മൂട്ടി

മമ്മൂട്ടി | ഇൻസ്റ്റ​ഗ്രാം

ഓപ്പറേഷൻ സിന്ദൂര്‍ എന്ന് കുറിച്ചിരിക്കുന്ന കാര്‍ഡ് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ ആക്കിയിട്ടുണ്ട്.

മോഹന്‍ലാല്‍ | ഇൻസ്റ്റ​ഗ്രാം

"അവർ മോദിയോട് പറയാൻ പറഞ്ഞു, മോദി ഇപ്പോൾ മറുപടി പറഞ്ഞു".- കങ്കണ റണാവത്ത് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

കങ്കണ റണാവത്ത് | ഇൻസ്റ്റ​ഗ്രാം

"പോരാളിയുടെ പോരാട്ടം തുടങ്ങുന്നു, ദൗത്യം പൂർത്തിയാകുന്നതുവരെ നിർത്തരുത്! ഈ രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്".- രജനികാന്ത് എക്സിൽ കുറിച്ചു.

രജനികാന്ത് | ഇൻസ്റ്റ​ഗ്രാം

"ഭീകരതയ്ക്ക് എവിടെയും നിലനിൽക്കാൻ അവകാശമില്ല. നമ്മുടെ സായുധ സേനയ്ക്ക് സല്യൂട്ട്. ജയ്ഹിന്ദ്" - എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജ് | ഇൻസ്റ്റ​ഗ്രാം

"ഭാരത് മാതാ കി ജയ്" എന്നാണ് നടൻ അനുപം ഖേർ കുറിച്ചത്.

അനുപം ഖേർ | ഇൻസ്റ്റ​ഗ്രാം

‌"ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്" - നടൻ റിതേഷ് ദേശ്മുഖ് കുറിച്ചു.

റിതേഷ് ദേശ്മുഖ് | ഇൻസ്റ്റ​ഗ്രാം

"ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാർഥിക്കുന്നു".- ജൂനിയർ എൻടിആർ എക്സിൽ കുറിച്ചു.

ജൂനിയർ എൻടിആർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates