എച്ച് പി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ജനനി അയ്യര്‍.
നടിയുടെ വിവാഹനിശ്ചയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റോഷന് ശ്യാമാണ് ജനനിയുടെ ഭാവി വരൻ. വിവാഹനിശ്ചയ ചിത്രങ്ങൾ ജനനി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
പ്രണയ വിവാഹമാണ് എന്ന് ഹാഷ് ടാഗിലൂടെ ജനനി പങ്കുവച്ചിട്ടുണ്ട്.
സായി റോഷന് ശ്യാം എന്നാണ് വരന്റെ മുഴുവന്‍ പേര്. പൈലറ്റ് ആണെന്നും ജനനി കുറിച്ചിട്ടുണ്ട്.
'ഇന്നും എന്നും' എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ത്രീ ഡോട്സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്. കൂതറ, സെവന്ത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നീ ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates