ഹിറ്റ് അടിക്കാൻ മാളവിക; വരാൻ പോകുന്നത് പ്രഭാസിനൊപ്പമുള്ള ബി​ഗ് ബജറ്റ് ചിത്രം വരെ

സമകാലിക മലയാളം ഡെസ്ക്

പിറന്നാൾ

ഞായറാഴ്ചയായിരുന്നു നടി മാളവിക മോഹനന്റെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

പട്ടം പോലെ

പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായിട്ടായിരുന്നു മാളവികയുടെ സിനിമ അരങ്ങേറ്റം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ക്രിസ്റ്റി

മലയാളത്തിൽ ക്രിസ്റ്റി ആയിരുന്നു മാളവികയുടേതായി ഒടുവിലെത്തിയ ചിത്രം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

മുൻ നിര നായകൻമാർക്കൊപ്പം

രജിനികാന്ത്, വിജയ്, ധനുഷ്, വിക്രം, പ്രഭാസ് തുടങ്ങിയ മുൻനിര നായകൻമാർക്കൊപ്പമെല്ലാം മാളവിക ഇതിനോടകം സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

വലിയ സിനിമകൾ

ബി​ഗ് ബജറ്റ് അടക്കം നിരവധി സിനിമകളാണ് മാളവികയുടേതായി ലൈൻ അപ്പിലുള്ളത്. താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൂടെ കടന്നു പോകാം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

തങ്കലാൻ

പാ രഞ്ജിത് വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാൻ ആണ് മാളവികയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഈ മാസം 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആരതി എന്ന കഥാപാത്രമായാണ് താരമെത്തുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

രാജാ സാബ്

പ്രഭാസിന്റെ നായികയായാണ് ചിത്രത്തിൽ മാളവികയെത്തുക. മാരുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ഏപ്രിൽ 10നാണ് റിലീസ് ചെയ്യുക.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

യുദ്ര

സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ചിത്രം രവി ഉദയവർ ആണ് സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സർദാർ 2

കാർത്തിയുടെ നായികയായാണ് ചിത്രത്തിൽ മാളവികയെത്തുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിങിന് മാളവിക ജോയിൻ ചെയ്ത വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates