സമകാലിക മലയാളം ഡെസ്ക്
ദീപിക പദുക്കോണ്‍
ബ്രഹ്മാണ്ഡ ചിത്രം കല്‍കി 2898 എഡിയുടെ പ്രമോഷന്‍ ചടങ്ങിന് എത്തിയ ദീപികയുടെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലാവുന്നത്. ബ്ലാക് ഡ്രസ്സ് ധരിച്ച് നിറവയറിലുള്ള ദീപികയെയാണ് ചിത്രങ്ങളില്‍ കാണുന്നത്.
ആലിയ ഭട്ട്
തന്റെ ഗര്‍ഭകാലം മുഴുവന്‍ സിനിമ പ്രമോഷന്റെ തിരക്കിലായിരുന്നു ആലിയ. ആദ്യ ഹോളിവുഡി ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍, ബ്രഹ്മാസ്ത്ര, ഡാര്‍ലിങ് എന്നീ സിനിമകളെല്ലാം താരം പ്രമോട്ട് ചെയ്തത് റഹയെയും വയറ്റിലിട്ടാണ്.
അമല പോള്‍
പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ പ്രമോഷന് എത്തുമ്പോള്‍ അമല പോള്‍ ഗര്‍ഭിണിയായിരുന്നു. നിറവയറിലാണ് താരം പ്രമോഷണല്‍ ചടങ്ങില്‍ എത്തിയത്.
കരീന കപൂര്‍
തന്റെ രണ്ട് ഗര്‍ഭകാലത്തും കരീന പ്രമോഷന്‍ തിരക്കിലായിരുന്നു. തൈമൂറിനെ ഗര്‍ഭിണിയായിരിക്കെ വീരെ ദി വെഡ്ഡിങ്ങും രണ്ടാമത്തെ ഗര്‍ഭകാലത്ത് ലാല്‍ സിങ് ഛദ്ദയും താരം പ്രമോട്ട് ചെയ്തു.
യാമി ഗൗതം
ആര്‍ട്ടിക്കിള്‍ 370 സിനിമ പ്രമോട്ട് ചെയ്യുമ്പോള്‍ ഗര്‍ഭിണിയായിരുന്നു യാമി. സിനിമയുടെ പ്രമോഷനിടെ തന്നെയാണ് കുഞ്ഞുണ്ടാകാന്‍ പോകുന്ന വിവരം താരം ആരാധകരെ അറിയിച്ചത്.
റിച്ച ഛദ്ദ
സഞ്ജയ് ലീല ബന്‍സാലിയുടെ സീരീസായ ഹീരമണ്ടിയില്‍ റിച്ച അഭിനയിച്ചിരുന്നു. സീരീസിന്റെ പ്രമോഷണല്‍ ചടങ്ങിലെത്തുമ്പോള്‍ താരം ഗര്‍ഭിണിയായിരുന്നു.
നേഹ ധൂപിയ
സിനിമയിലും ടെലിവിഷന്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് നേഹ ധൂപിയ. എ തേഴ്‌സ്‌ഡേയുടെ പ്രമോഷന്‍ ചടങ്ങിലെത്തിയത് നിറവയറിലായിരുന്നു.