രാത്രിയിൽ നന്നായി ഉറങ്ങാൻ ഈ ശീലങ്ങൾ പതിവാക്കൂ

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ആയിരക്കണക്കിന് പേർ ഉറക്ക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

നല്ല ഉറക്കം കിട്ടേണ്ടത് നമ്മുടെ ആരോ​ഗ്യത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമാണ്.

പ്രതീകാത്മക ചിത്രം | Pexels

ആരോ​ഗ്യപൂർണ്ണമായ ഭക്ഷണത്തോടൊപ്പം ചിസ ശീലങ്ങൾ പതിവാക്കി കഴിഞ്ഞാൽ ദിവസവും നന്നായി ഉറങ്ങാൻ കഴിയും.

പ്രതീകാത്മക ചിത്രം | Pexels

ഉറക്കം ക്രമീകരിക്കാം

ദിവസവും ഒരേ സമയം ഉറങ്ങുകയും ഉറക്കം എഴുന്നേൽക്കാനും ശ്രദ്ധിക്കണം. എന്നും ഇങ്ങനെ ചെയ്യുമ്പോൾ നല്ല ഉറക്കം കിട്ടാൻ സഹായകരമാകും.

പ്രതീകാത്മക ചിത്രം | Pexels

ഫോൺ ഉപയോഗം

കുറഞ്ഞത് ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗം നിർത്താൻ ശ്രദ്ധിക്കണം. ഉറങ്ങാൻ പോകുന്ന സമയം ഫോൺ നോക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു.

പ്രതീകാത്മക ചിത്രം | Pexels

വെളിച്ചം

വൈകുന്നേരങ്ങളിൽ അമിതമായി പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. പകരം ഡിം ലൈറ്റുകൾ ഇടാൻ ശ്രദ്ധിക്കണം. ഇത് ശരീരത്തിന് വിശ്രമിക്കാനുള്ള സമയമായെന്ന സൂചന നൽകുന്നു.

പ്രതീകാത്മക ചിത്രം | Pexels

ഭക്ഷണം

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനത്തെയും നല്ല ഉറക്കം കിട്ടുന്നതിനും തടസമാകുന്നു. കുറഞ്ഞത് ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pexels

കിടപ്പുമുറി

കിടപ്പുമുറിയിൽ ശാന്തതയും സമാധാനവും ഇരുട്ടും ഉണ്ടാകണം എങ്കിൽ മാത്രമേ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുകയുള്ളു. മുറിയിൽ നന്നായി ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

പ്രതീകാത്മക ചിത്രം | Pexels

പുസ്തകം വായിക്കാം

രാത്രി ഉറങ്ങുന്നതിന് മുമ്പ് പുസ്തകം വായിക്കുകയോ ശാന്തതയും സമാധാനവും നൽകുന്ന പാട്ടുകൾ കേൾക്കുകയോ ചെയ്യാം. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File