ജെൻസികൾക്ക് ഇടയിൽ ‘ഐസ് ബൗൾ’ തരം​ഗം;​ഗുണവും ദോഷവും നോക്കാം

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് പണ്ടുകാലത്തെ ഐസ് തെറാപ്പിയുടെ പരിഷ്കരിച്ച രൂപമായ ‘ഐസ് ബൗൾ ഫേഷ്യൽ’ ആണ്.

Ice bowl | Pinterest

ഹോളിവുഡ് താരങ്ങൾ മുതൽ മലയാളം ഇൻഫ്ലുവൻസറുകൾ വരെ ഈ ‘തണുത്ത’ വിദ്യ പരീക്ഷിക്കുന്ന തിരക്കിലാണിപ്പോൾ.

Ice bowl | Pinterest

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ ലളിതമായ ഒന്നാണിത്.

Ice bowl | Pinterest

ഒരു വലിയ പാത്രത്തിൽ ഐസ് കഷ്ണങ്ങളും നല്ല തണുത്ത വെള്ളവും എടുക്കുക. അതിലേക്ക് മുഖം 5 മുതൽ 10 സെക്കൻഡ് വരെ മുക്കിവെക്കുക.

Ice bowl | Pinterest

ആവർത്തിച്ച് ഇത് ചെയ്യുന്നത് വഴി ചർമ്മത്തിന് പെട്ടെന്ന് മാറ്റങ്ങൾ ലഭിക്കുമെന്നാണ് അവകാശവാദം.

Ice bowl | Pinterest

ഗുണങ്ങൾ

വീക്കം കുറയ്ക്കുന്നു: ഉറക്കമുണരുമ്പോൾ മുഖത്തുണ്ടാകുന്ന വീക്കം നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നു.

Ice bowl | Pinterest

ചർമ്മത്തിന് തിളക്കം: തണുപ്പ് ഏൽക്കുമ്പോൾ രക്തക്കുഴലുകൾ സങ്കോചിക്കുകയും പിന്നീട് രക്തയോട്ടം വർദ്ധിക്കുകയും ചെയ്യുന്നത് മുഖത്തിന് പ്രസരിപ്പ് നൽകുന്നു.

Ice bowl | Pinterest

ഓയിൽ കൺട്രോൾ: അമിതമായ എണ്ണമയം കുറയ്ക്കാനും ചർമ്മത്തിലെ സുഷിരങ്ങൾ ചെറുതാക്കാനും ഇത് സഹായിക്കുന്നു.

Ice bowl | Pinterest

മേക്കപ്പിന് അടിത്തറ: മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ഐസ് ബൗൾ ഉപയോഗിക്കുന്നത് മേക്കപ്പ് കൂടുതൽ നേരം ചർമ്മത്തിൽ തങ്ങിനിൽക്കാൻ സഹായിക്കും.

Ice bowl | Pinterest

ശ്രദ്ധിക്കേണ്ടത്

ഐസ് ബേൺ: ഐസ് നേരിട്ട് ചർമ്മത്തിൽ അധികനേരം ഇരിക്കുന്നത് ചർമ്മം പൊള്ളുന്നതിന് കാരണമായേക്കാം.

Ice bowl | Pinterest

സമയം പ്രധാനം: ഒരിക്കലും 15 സെക്കൻഡിൽ കൂടുതൽ മുഖം വെള്ളത്തിൽ മുക്കരുത്.

Ice bowl | Pinterest

ആരോഗ്യ പ്രശ്നങ്ങൾ: സൈനസ്, അമിതമായ സെൻസിറ്റീവ് ചർമ്മം എന്നിവയുള്ളവർ ഈ രീതി പരീക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

Ice bowl | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File