മുപ്പത്തിയഞ്ച് കഴിഞ്ഞോ? എങ്കിൽ ഇവ എന്തായാലും കഴിക്കണം

സമകാലിക മലയാളം ഡെസ്ക്

ഏത് പ്രായത്തിലും മിനുസമാർന്നതും സുന്ദരവുമായ ചർമം എല്ലാവരുടേയും സ്വപ്നമാണ്.

പ്രതീകാത്മക ചിത്രം | Pexels

അതിനായി ഓരോ പ്രായത്തിലും കഴിക്കേണ്ട ഭക്ഷണങ്ങൾ നമ്മൾ കഴിച്ചിരിക്കണം.

പ്രതീകാത്മക ചിത്രം | Pexels

അതുപോലെ മുപ്പത്തിയഞ്ചുവയസ്സു കഴിയുമ്പോൾ നിർബന്ധമായും ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചിലതുണ്ട്. അവയെന്തെന്ന് നോക്കാം

പ്രതീകാത്മക ചിത്രം | Pexels

പച്ചക്കറികളിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ സൂര്യപ്രകാശം മൂലം നിങ്ങളുടെ ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നു. ഇതിനായി നിറമുള്ള പച്ചക്കറികൾ, കാരറ്റ്, ബീറ്റ്‍റൂട്ട്, റാഡിഷ് തുടങ്ങിയവ കഴിക്കുക

പ്രതീകാത്മക ചിത്രം | Pexels

വിറ്റാമിൻ സി ചർമം തൂങ്ങിപ്പോകുന്നത് തടയുന്നു. ഇതിനായി നാരങ്ങ, ഓറഞ്ച്, തുടങ്ങിയവയാണ് കഴിക്കേണ്ടത്.

പ്രതീകാത്മക ചിത്രം | Pexels

വിവിധതരത്തിലുള്ള ത്വക്ക് രോ​ഗങ്ങളാണ് മിക്ക സ്ത്രീകളുടെയും ഏറ്റവും വലിയ ടെൻഷൻ. ആഹാരത്തിൽ പതിവായി ഓട്സ് ഉൾപ്പെടുത്തി നോക്കൂ. എസ്കിമയെ പ്രതിരോധിക്കാം.

പ്രതീകാത്മക ചിത്രം | Pexels

ചർമത്തിനു തിളക്കവും സ്വാഭാവികതയും തോന്നിപ്പിക്കാൻ പല തരത്തിലുമുള്ള വിറ്റാമിനുകൾ അത്യാവശ്യമാണ്. ഇതിനായി ഏറ്റവും പ്രധാനമായി കഴിക്കേണ്ടത് കാബേജ്, ചീര തുടങ്ങിയ ഇലക്കറികളാണ്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File