സമകാലിക മലയാളം ഡെസ്ക്
അടുത്തിടെ നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ
തന്റെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായ സിംഗപ്പൂർ നഗരത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
'ഇത് നാലാം തവണയാണ്… ഓരോ തവണയും നീ എന്നെ സന്തോഷിപ്പിക്കുന്നു. ഓരോ തവണയും അതേ അനുഭവം തന്നെ. '
'ഈ ലോകത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒരിടമായി നീ എപ്പോഴും തുടരും. അടുത്ത വരവുവരെ.'
നഗരത്തിനോടുള്ള അടുപ്പം പ്രകടമാക്കുന്ന കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അഹാനയുടെ വ്ലോഗുകൾ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates