സമകാലിക മലയാളം ഡെസ്ക്
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒടുവിൽ ഐശ്വര്യ റായ് കാൻ ചലച്ചിത്രമേളയിലെ റെഡ്കാർപ്പറ്റിലെത്തി.
24-ാം തവണയാണ് താരം കാനിലെത്തുന്നത്.
നേരത്തേ ലോറിയൽ പുറത്തിറക്കിയ പോസ്റ്ററുകളിൽ ഐശ്വര്യയുടെ ചിത്രം ഇല്ലാതിരുന്നത് ഇത്തവണ കാനിൽ താരം ഉണ്ടാകില്ലേ എന്ന ആശങ്ക ഉണ്ടാക്കിയിരുന്നു.
മനോഹരമായ നീല ഗൗണിനോടൊപ്പം ദുപ്പട്ടയും ധരിച്ചെത്തിയ ഐശ്വര്യാ റായ് കാനിലെ റെഡ് കാർപ്പറ്റിലെ പ്രധാന ആകർഷണമായി മാറി.
ലൂസ് കേൾ ഹെയർ സ്റ്റൈലും ഗൗണിനൊപ്പം നീല കല്ലു പതിച്ച മാലയുമാണ് ഐശ്വര്യയുടെ ആക്സസറി.
അമിത് അഗർവാളാണ് താരത്തിനായി ഗൗൺ രൂപകൽപ്പന ചെയ്തത്. അമിത് അഗർവാളിന്റെ ആദ്യ കാൻ മേളയാണ് ഇത്.
ഇത്തവണത്തെ കാൻ ഐശ്വര്യയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്. തന്റെ മകൾ ആരാധ്യയുടെ ആദ്യ കാൻ വേദിയുമാണിത്.
റൂബി റെഡ് നിറത്തിലുള്ള ഗൗണാണ് ആരാധ്യ ധരിച്ചിരുന്നത്.
2002-ൽ ഷാരൂഖ് ഖാനും ഒപ്പം ദേവ്ദാസ് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോട് അനുബന്ധിച്ചാണ് ഐശ്വര്യാ റായ് ആദ്യമായി കാനിലെത്തുന്നത്.
2003 മുതൽ താരം ലോറിയലുമായി കൈകോർക്കുകയും, ലോറിയലിന്റെ ആഗോള ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് പിന്നീട് ഇങ്ങോട്ട് എല്ലാ വർഷവും ഐശ്വര്യ കാനിലെത്തുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates