സത്യസന്ധതയും സുരക്ഷയും ചേർന്ന നാട്

സമകാലിക മലയാളം ഡെസ്ക്

ഹോൺ മുഴക്കമില്ല, മാലിന്യമില്ല, പുലർച്ചെ 3 മണിക്കും പെൺകുട്ടികൾക്ക് പുറത്ത് നടക്കാം ഇങ്ങനെയൊരു സുന്ദര നഗരം ഇന്ത്യയിലുണ്ട്.

Aizawl

വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ ആണ് ആ പ്രത്യേക നഗരം.

Aizawl

ശുചിത്വവും സുരക്ഷയും കൊണ്ട് എപ്പോഴും ശ്രദ്ധ നേടുന്ന സ്ഥലമാണ് ഐസ്വാൾ.

Aizawl | SM.COM

അർധരാത്രി 12 മണിക്കും പുലർച്ചെ 3 മണിക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ ഒറ്റയ്ക്ക് റോഡിലൂടെ നടക്കാൻ സാധിക്കും.

Aizawl

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും ഇവിടെ വളരെ ഉയർന്നതാണ്. വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, ചെറുകിട സംരംഭങ്ങൾ, വിദ്യാഭ്യാസ മേഖല തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യമുണ്ട്.

Aizawl

സ്ത്രീകൾക്ക് പൂർണ പിന്തുണ നൽകി, വീട്ടുജോലികളും പാചകവും ചെയ്യുന്ന ഭർത്താക്കന്മാർ ഇവിടെ വളരെ സാധാരണമാണ്.

Aizawl

റോഡുകളിൽ പ്ലാസ്റ്റിക് കുപ്പിയോ ഭക്ഷണപ്പൊതികളോ ഇവിടെ കാണാനാകില്ല. എല്ലായിടത്തും വൃത്തിയും ശുചിത്വവും മാത്രം.

Aizawl

ഐസ്വാളിനെ വേറിട്ടതാക്കുന്ന മറ്റൊരു കാര്യമാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കടകൾ.

Aizawl

ചില ഗ്രാമപ്രദേശങ്ങളിൽ കച്ചവടക്കാരില്ലാത്ത ചെറിയ കടകൾ കാണാം. സാധനങ്ങളുടെ വില എഴുതിവച്ചിരിക്കും, ആവശ്യമായത് എടുത്ത ശേഷം പണം അവിടെ വച്ചിരിക്കുന്ന പാത്രത്തിൽ നിക്ഷേപിച്ചാൽ മതി. ആളുകളുടെ സത്യസന്ധതയുടെ മികച്ച ഉദാഹരണമാണ് ഇത്.

shop in Aizawl | SM.COM

കൂടാതെ,ആളുകൾ പരസ്പരം വിശ്വസിച്ച് ജീവിക്കുന്നതിനാൽ പല വീടുകൾക്കും പൂട്ടിടുന്ന ശീലം കുറവാണ്.

Aizawl

ഇന്ത്യയിലെ ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നുകൂടിയാണിത്.

Aizawl

ശുചിത്വം, സുരക്ഷ, സ്ത്രീസൗഹൃദത്വം, സാമൂഹിക സത്യസന്ധത എന്നിവ ഒറ്റ നഗരത്തിൽ കാണണമെങ്കിൽ ഐസ്വാൾ തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ്.

Aizawl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam