'ഭൂകമ്പത്തിലും കുലുങ്ങില്ല, 60,000 ചതുരശ്ര അടിയില്‍ 30% മാത്രം എസി, പൂര്‍ണമായും സോളാറില്‍'; പുതിയ എകെജി സെന്ററിന്റെ സവിശേഷതകള്‍

dhanojam

കേരളത്തിലെ സിപിഎം ആസ്ഥാനമായ എകെജി സെന്റര്‍ വാസ്തുവിദ്യാ മൂല്യം, പരിസ്ഥിതി സൗഹൃദം, ഊര്‍ജ്ജ കാര്യക്ഷമത എന്നിവയില്‍ മറ്റു പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ക്ക് മാതൃകയാണ്.

കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഗ്രീന്‍ റേറ്റിംഗ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് (GRIHA) 4 റേറ്റിങ് നേടിയ കേരളത്തിലെ ആദ്യത്തെ കെട്ടിടമാണിതെന്ന് സിപിഎം അവകാശപ്പെടുന്നു

പ്രത്യേക ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ സവിശേഷതകളുടെ ഒരു ശ്രേണി കെട്ടിടത്തെ മറ്റ് ആധുനിക ഘടനകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. പരിസ്ഥിതി സൗഹൃദമാണ് ഇതിന്റെ പ്രാഥമിക മുഖമുദ്ര.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 60,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ 30 ശതമാനം മാത്രമേ എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ളൂ.

11 നിലകളുള്ള സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിന്റെ പാര്‍ക്കിങ്ങിന് മാത്രം രണ്ട് ഭൂഗര്‍ഭ നിലകളുണ്ട്. ഒരേ സമയം 60 വാഹനങ്ങള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് സിപിഎം പറയുന്നത്.

മിതമായ ഭൂകമ്പത്തെ പോലും നേരിടാന്‍ കഴിയും. വിള്ളലുകള്‍ ഉണ്ടാകില്ല. ആര്‍ക്കിടെക്റ്റ് മഹേഷാണ് ഇത് രൂപകല്‍പ്പന ചെയ്തത്.

കോമ്പൗണ്ടിലുടനീളം ഏകദേശം 220 പൈലിങ്ങുകളുടെ ഒരു ശൃംഖലയുണ്ട്. ഇതില്‍ 82 എണ്ണം പ്രധാന കെട്ടിടത്തിന് മാത്രമുള്ളതാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍ പറഞ്ഞു.

മുഴുവന്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കും ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉണ്ട്. കര്‍ട്ടനുകളും പരവതാനികളും തദ്ദേശീയമാണ്. കെട്ടിടം വികലാംഗ സൗഹൃദപരമാണ്. കെട്ടിടത്തിനുള്ള എല്ലാ ഫര്‍ണിച്ചറുകളും പൊതുമേഖലാ സ്ഥാപനമായ റബ്‌കോയില്‍ നിന്നാണ് വാങ്ങിയത്.

പുതിയ എകെജി സെന്റർ ഉ​ദ്ഘാടനം

എന്‍ എസ് വാരിയര്‍ റോഡിലെ 32 സെന്റില്‍ വ്യാപിച്ചുകിടക്കുന്ന ഈ കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ ഓഫീസ് ജോലികള്‍ക്കും മീറ്റിങ്ങുകള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു, കൂടാതെ കോണ്‍ഫറന്‍സ് ഹാളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

പഴയ എകെജി സെൻറർ

സംസ്ഥാന കമ്മിറ്റി ഓഫീസ്, സെക്രട്ടേറിയറ്റിനുള്ള മീറ്റിങ് ഹാള്‍, വാര്‍ത്താസമ്മേളനത്തിനുള്ള സ്ഥലം, സ്റ്റുഡിയോ, പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള ഓഫീസ് മുറികള്‍, ആധുനികവല്‍ക്കരിച്ച അടുക്കള, മുതിര്‍ന്ന നേതാക്കള്‍ക്കുള്ള താമസ സൗകര്യം എന്നിവ ഈ കെട്ടിടത്തിലുണ്ട്.

പുതിയ എകെജി സെന്റർ ഉ​ദ്ഘാടനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates