പൈത്താണി സാരിയിൽ സിംപിളായി ആലിയ

​എച്ച് പി

മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വേൾഡ് ഓഡിയോ വിഷ്വൽ ആൻ്റ് എൻ്റർടെയ്ൻമെൻ്റ് സമ്മിറ്റിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വേവിസ് സമ്മിറ്റിൽ മോഹൻലാൽ, രജനികാന്ത്, ഷാരുഖ് ഖാൻ, അക്ഷയ് കുമാർ, ദീപിക പദുക്കോൺ തുടങ്ങി നിരവധി പേർ എത്തിയിരുന്നു.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

നടി ആലിയ ഭട്ടും ചടങ്ങിൽ അതിഥിയായെത്തിയിരുന്നു.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

സമ്മിറ്റിൽ പങ്കെടുത്ത ആലിയ ഭട്ടിന്റെ മാഹാരാഷ്ട്രിയൻ സ്റ്റൈലിലുള്ള ലുക്കാണ് ഫാഷൻ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

മെയ് 1 മഹാരാഷ്ട്രിയൻ ദിനമായി ആഘോഷിക്കപ്പെടുന്നു. ഈ ദിനത്തോടുള്ള ആദര സൂചകമായിട്ടാണ് ആലിയ ഈ ലുക്ക് തിരഞ്ഞെടുത്തത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

ഫ്ലോറൽ ബോർഡർ പ്രിൻ്റോടു കൂടിയ പൈത്താണി സാരിയാണ് ആലിയ അണിഞ്ഞിരിക്കുന്നത്. പൂർണമായും കൈത്തറിയിലാണ് ഇത് നെയ്തെടുത്തിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

പച്ചക്കല്ലുകൾ പതിപ്പിച്ച കമ്മലുകൾ മാത്രമാണ് ആലിയ ലുക്കിനായി ഉപയോ​ഗിച്ചിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

'സിനിമ മുതൽ ഗെയിമിങ് വരെ, കരകൗശല വസ്തുക്കൾ മുതൽ സാങ്കേതികവിദ്യ വരെ... നമ്മുടെ കഥകൾ, നമ്മുടെ കഴിവുകൾ, നമ്മുടെ കാഴ്ചപ്പാടുകൾ. നയിക്കാൻ തയ്യാറാണ്'- എന്നാണ് ചിത്രങ്ങൾക്കൊപ്പം ആലിയ കുറിച്ചിരിക്കുന്നത്.

ആലിയ ഭട്ട് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates