'എന്റെ ചർമത്തിന് അത് ശരിക്കും വർക്ക് ആയി'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ നിരവധി കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം പിടിച്ച‌ടക്കിയ നടിയാണ് ആലിയ ഭട്ട്. കാന്‍സ് ഫിലിം ഫെസ്റ്റിവലിലും നിറഞ്ഞു നിന്ന താരത്തിന്റെ തിളങ്ങുന്ന ചര്‍മത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച.

Alia Bhatt | Instagram

വിലകൂടിയ ബ്യൂട്ടി പ്രോടക്സോ ഹൈടെക് ചര്‍മസംരക്ഷണങ്ങളോ അല്ല തന്റെ ചര്‍മത്തിന് പിന്നിലെ യഥാര്‍ഥ രഹസ്യമെന്ന് ആലിയ, മേരി ക്ലെയറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Alia Bhatt | Instagram

നെയ്യാണ് ആ രഹസ്യക്കൂട്ട്. തന്റെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് നെയ്യിലാണ്. ഇത് ഉദരാരോഗ്യത്തിന് മികച്ചതാണെന്നും ആലിയ പറയുന്നു. ഇത് തന്റെ ചര്‍മത്തിന് വളരെ അധികം ഗുണം ചെയ്തു.

Ghee Health Benefits | Pinterest

ശര്‍ക്കരയും പൊടിച്ച കടലയും തേങ്ങയും നെയ്യും ചേര്‍ത്ത സ്‌നാക്കാണ് ഏറ്റവും പ്രിയപ്പെട്ട മധുരമെന്നും ആലിയ പറഞ്ഞു.

Ghee snack | Pinterest

നെയ്യിൽ ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് സ്വാഭാവികമായ ഈർപ്പം നൽകാൻ സഹായിക്കും. വരണ്ട ചർമക്കാർക്ക് ഇത് നല്ല ഓപ്ഷനാണ്.

Ghee in Healthy Diet. | Pinterest

നെയ്യിൽ അടങ്ങിയ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ചർമകോശങ്ങളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ചർമത്തെ തിളക്കാനും സഹായിക്കും. നെയ്യിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ വാർദ്ധക്യ ലക്ഷണങ്ങളായ ചർമത്തിലെ ചുളിവുകൾ കുറയ്ക്കും.

Ghee health benefits. | Pinterest

പലരും നെയ്യ് ലിപ് ബാം പോലെ ഉപയോഗിക്കാറുണ്ട്. പൊട്ടിയ ചുണ്ടുകൾ മൃദുവാക്കാൻ സഹായിക്കും.

lip care using ghee | Pinterest
samakalika malayalam | file