ഇലയിടുന്നത് മുതൽ കറികൾ വിളമ്പുന്നതിനു വരെ കണക്കുണ്ട്! അറിയാം ഓണ സദ്യയുടെ 'ചിട്ടവട്ടം'

സമകാലിക മലയാളം ഡെസ്ക്

സദ്യയില്ലാതെ മലയാളികള്‍ക്ക് എന്ത് ഓണം, പഴം മുതല്‍ പായസം വരെയുള്ള വിഭവസമൃദ്ധമായ സദ്യ വിളമ്പുമ്പോഴും ഉണ്ണുമ്പോള്‍ ചില കാര്യങ്ങള്‍ അറിയാതെ പോകരുത്.

എക്സ്

തൂശനില വിരിച്ച് പല കൂട്ടം കറികളും ചോറും വിളമ്പിയാണ് സദ്യ കഴിക്കുന്നത്. തുമ്പ് മുറിയാത്ത വാഴയിലയിലാണ് സദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്‌ക്കേണ്ടത്.

സദ്യയുടെ ക്രമത്തില്‍ ഉപ്പ് കഴിഞ്ഞാല്‍ പിന്നീട് എത്തുന്ന വിഭവമാണ് ഉപ്പേരി. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. എന്നിങ്ങനെയാണ് ഉപ്പേരി വെറൈറ്റികള്‍.

ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും ഓരോന്നായി വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍.

എക്സ്

ചോറു വിളമ്പിയാല്‍ ആദ്യം പരിപ്പ് കൂട്ടിയും അത് കഴിഞ്ഞ് സാമ്പാറു കൂട്ടിയും പുളിശ്ശേരി കൂട്ടിയും ചോറു കഴിക്കാം.

എക്സ്

പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്.

എക്സ്

തുടര്‍ന്ന് മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates