ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനും ബെസ്റ്റാണ് ഈ പാല്‍

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്ക് പ്രിയപ്പെട്ടതാണ് പോഷകഗുണങ്ങളാൽ സമ്പന്നമായ ബദാം പാൽ.

Almond milk | Pinterest

ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്കും, ഡയറ്റ് ഉള്ളവർക്കും മികച്ചൊരു ഓപ്ഷൻ കൂടിയാണ് ബദാം പാൽ.

Almond milk | Pinterest

ബദാം പാൽ ഡയറ്റിൽ ഉൾപ്പെടുത്തുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ അറിയാം.

Almond milk | Pinterest

ഫൈബര്‍ ധാരാളം അടങ്ങിയ ബദാം പാൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.

Almond milk | Pinterest

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം ബദാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയ ബദാം പാൽ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം സഹായിക്കും.

Almond milk | Pinterest

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Almond milk | Pinterest

കാര്‍ബോഹൈട്രേറ്റ് ഒട്ടും തന്നെയില്ലാത്ത ഒന്നാണ് ബദാം മില്‍ക്ക്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ ബദാം മില്‍ക്ക് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

Almond milk | Pinterest

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Almond milk | Pinterest

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

Almond milk | Pinterest

ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഡ്രിങ്കാണ് ഇത്.

Almond milk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File