സമകാലിക മലയാളം ഡെസ്ക്
ഈ ചൂട് കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ പറ്റിയ ഐറ്റമാണ് ബദാം മിൽക്ക്.
കാത്സ്യം, മഗ്നീഷ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി തുടങ്ങി നിരവധി പോഷകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്.
പോഷകസമൃദ്ധമായ ബദാം മിൽക്ക് ഉണ്ടാക്കി നോക്കാം
ആവശ്യമായ ചേരുവകൾ
ബദാം-20 എണ്ണം(കുതിർത്തത്)
പാൽ -2 കപ്പ്
പഞ്ചസാര - ആവശ്യത്തിന്
കുങ്കുമപ്പൂവ് -1 നുള്ള്
ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂൺ
വെള്ളം -1 കപ്പ്
തയ്യാറാക്കുന്ന വിധം
കുതിർത്ത ബദാമിന്റെ തൊലി മാറ്റി ഒരു മിക്സിയുടെ ചെറിയ ജാറിലിട്ട് കാൽ കപ്പ് പാലും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിൽ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ബദാം പേസ്റ്റ് കൂടി ഒഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക .
ഇതിലേക്ക് പഞ്ചസാരയും കുങ്കുമപ്പൂവും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് ഇളക്കി വീണ്ടും രണ്ട് മിനിറ്റ് തിളപ്പിച്ച് തീ ഓഫ് ചെയ്യുക.
ഒരു പാത്രത്തിൽ അരിപ്പ വച്ച് ബദാം പാൽ നന്നായി അരിച്ചെടുക്കുക.
അരിച്ചെടുത്ത ബദാം മിശ്രിതം ഫ്രിഡ്ജിൽ വച്ച് ഒന്ന് തണുപ്പിച്ച് ഒരു ഗ്ലാസിൽ ഒഴിച്ച് കുടിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates