കറ്റാർ വാഴ വീട്ടിലുണ്ടോ? വേനലിൽ നിന്നും ചർമ്മത്തെ രക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർ വാഴ

പ്രതീകാത്മക ചിത്രം | Pinterest

വേനൽക്കാലത്ത് നമ്മളിൽ മിക്കവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് ടാനിംഗും പൊള്ളലും.

പ്രതീകാത്മക ചിത്രം | Pinterest

കറ്റാർവാഴ ഈ പ്രശ്നം ഒരു പരിധി വരെ തടയാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

സൺ ടാൺ മാറാൻ കറ്റാർവാഴ കൊണ്ട് ഫേസ് പാക്കുകൾ പരീക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാം

Honey and aloe vera gel in seperate bowl. | AI Generated

രണ്ട് സ്പൂൺ വെളിച്ചെണ്ണയിൽ അൽപം കറ്റാർവാഴ ജെൽ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.

Coconut oil and aloe vera gel | AI Generated

1 ടേബിൾ സ്പൂ‌ൺ കറ്റാർവാഴ ജെല്ലും 1 ടേബിൾ സ്പൂൺ റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.

Rose water and aloe vera gel | AI Generated

രണ്ട് സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴി‍ഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Yogurt and aloe vera gel | AI Generated

മുഖത്തെ വെയിലേറ്റുള്ള കരുവാളിപ്പ് മാറ്റാൻ രണ്ട് ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ അൽപം റോസ് വാട്ടർ ചേർത്ത് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.

Lemon juice and aloe vera gel | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File