സമകാലിക മലയാളം ഡെസ്ക്
ജീവിതത്തിലും സർഗാത്മകതയിലും നമ്മൾ മുൻകൂട്ടി പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിക്കാൻ ഇട നൽകണം എന്നാണ് ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസി പറയുന്നത്. സിനിമാ സെറ്റിൽ പോലും ശ്രദ്ധിക്കാതെ പോയ ചെറിയ കാര്യം അപ്രതീക്ഷിതമായൊരു സാധ്യത തുറന്നിട്ടതായി അദ്ദേഹം പറയുന്നു.
എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി തീരുമാനിച്ച് അതിൽ മാത്രം ഉറച്ചുനിൽക്കരുത്. അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കാനുള്ള ഇടം എപ്പോഴും തുറന്നിടണമെന്നാണ് മാർട്ടിൻ സ്കോർസെസി പറയുന്നത്. ചിലപ്പോൾ നമ്മൾ പ്ലാൻ ചെയ്തതിനെക്കാൾ മനോഹരമായ അവസരം കടന്നുവരുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും.
അപ്രതീക്ഷിതമായൊരു ഫോൺ കോൾ, ഒരു വാക്ക്, യാത്രയ്ക്കിടെ കണ്ടൊരു സ്ഥലം, വായിച്ച പുസ്തകത്തിലെ ആശയം തുടങ്ങിയവയെല്ലാം പുതിയൊരു ചിന്തയ്ക്ക് തുടക്കമാകാം.
ജീവിതത്തിൽ നമുക്ക് പലപ്പോഴും ഒരു ഫിക്സ്ഡ് പ്ലാൻ ഉണ്ടാക്കും. എന്നാൽ അങ്ങനെതന്നെ എല്ലാം നടക്കണം എന്നു ചിന്തിക്കുമ്പോൾ അതിനിടയിൽ തെളിയുന്ന പുതിയ സാധ്യതകൾ കാണാതെ പോകാം.
1942 നവംബർ 17-ന് ന്യൂയോർക്കിൽ ജനിച്ച അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമാണ് മാർട്ടിൻ സ്കോർസെസി. അമേരിക്കൻ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിൽ ഒരാൾ.
ടാക്സി ഡ്രൈവർ, റേജിംഗ് ബുൾ, ഗുഡ്ഫെല്ലാസ്, ദി ഡിപ്പാർട്ടഡ്, ദി വുൾഫ് ഓഫ് വാൾ സ്ട്രീറ്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
മനുഷ്യരുടെ വ്യക്തിത്വം, മാനുഷികത, മൂല്യങ്ങൾ, കുറ്റബോധം, വയലൻസ് തുടങ്ങി സങ്കീർണമായ വിഷയങ്ങളെയാണ് സ്കോർസെസി പലപ്പോഴും കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കഥയ്ക്കൊപ്പം കഥാപാത്രങ്ങളുടെ മനസ്സിലേക്കും ആഴത്തിൽ പോകുന്ന കഥപറച്ചിലാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
ഒരു അവസരം പ്രതീക്ഷിച്ച രീതിയിൽ വന്നില്ലെങ്കിൽ അത് അവസാനമെന്ന് കരുതേണ്ടതില്ല. മറ്റൊരു വഴി തുറക്കാം. പുതിയ ആളുകളെ കാണുക, പുതിയ കാര്യങ്ങൾ വായിക്കുക, യാത്ര ചെയ്യുക, അപരിചിതമായ അനുഭവങ്ങൾ സമ്പാദിക്കുക. നമ്മൾ പ്രതീക്ഷിക്കാത്ത ആശയങ്ങൾ നൽകാൻ ഇതിനെല്ലാം സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates