എച്ച് പി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അമല പോൾ.
തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായി വളർന്ന അമല പോൾ മികച്ച കഥാപാത്രങ്ങളെയാണ് ആരാധകർക്ക് സമ്മാനിച്ചത്.
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ അതിജീവിച്ചെത്തിയ അമല യാത്രകളിലൂടെയും ആത്മീയതയിലൂടെയും ആണ് മാനസിക സമ്മർദം കുറച്ചത്.
സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ അമലയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ഊഹാപോഹങ്ങൾക്ക് ഫുൾ സ്റ്റോപ്പ് ഇട്ടത് ജഗത്തിന്റെ വരവോടെയാണ്.
ഇപ്പോൾ ഒരു കുട്ടി കൂടിയുണ്ട് അമലയ്ക്ക്. ഭർത്താവിനും മകനുമൊപ്പമുള്ള നിമിഷങ്ങളും അമല സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം തിരുവണ്ണാമലൈ ക്ഷേത്രത്തിൽ അമല പോൾ ദർശനത്തിന് എത്തിയിരുന്നു.
അമലയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
'പ്രിൻസസ് ഓഫ് ബേക്കൽ വൈബ്സ് ഓൺലി'- എന്നാണ് അമല ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates