മുഖത്തെ ചുളിവുകളാണോ പ്രശ്നം? കടലമാവ് കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ ഇതാ

സമകാലിക മലയാളം ഡെസ്ക്

ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് കടലമാവ്.

Gram flour | Pinterest

കടലമാവിൽ പ്രോട്ടീൻ, നാരുകൾ, ചർമ്മത്തിന് ഗുണം ചെയ്യുന്ന അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.

Gram flour | Pinterest

മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

രണ്ട് സ്പൂൺ കടലമാവ് പൊടിയും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

രണ്ട് സ്പൂൺ കടലമാവ് പൊടിയും ഒരു സ്പൂൺ മഞ്ഞളും രണ്ട് സ്പൂൺ പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക.

പ്രതീകാത്മക ചിത്രം | AI generated

രണ്ട് ടേബിൾ സ്പൂൺ കടലമാവിലേക്ക് അൽപം ചെറുനാരങ്ങാനീരും ഒരു ടേബിൾ സ്പൂൺ പാൽപ്പാടയും ചേർക്കണം. ഇനിയിത് പേസ്റ്റ് പരുവത്തിൽ യോജിപ്പെടുത്ത ശേഷം മുഖത്തും കഴുത്തിലും ചെവിയിലുമായി ഇടാം. 15-30 മിനുറ്റിന് ശേഷം വെറുതെ വെള്ളത്തിൽ കഴുകിയെടുക്കാം.

പ്രതീകാത്മക ചിത്രം | AI Generated

രണ്ട് ടേബിൾസ്പൂൺ കടലമാവിലേക്ക് 1-2 ടീസ്പൂൺ തൈര് കൂടി ചേർത്ത് നന്നായി യോജിപ്പിച്ചാൽ ഫേസ് പാക്ക് റെഡി. ഇത് മുഖത്തിട്ട് 15 മിനുറ്റ് വച്ച ശേഷം കഴുകിക്കളയാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File