സമകാലിക മലയാളം ഡെസ്ക്
വൈറ്റമിൻ സി,എ,കെ,ബി6 എന്നിങ്ങനെ വൈറ്റമിനുകളുടെ ശേഖരം തന്നെ മാങ്ങയിലൂടെ ലഭിക്കും. മാങ്ങയിൽ കൊഴുപ്പ് തീരെ കുറവാണ്. പ്രോട്ടീൻ,പൊട്ടാസ്യം,ഫൈബർ,കോപ്പർ തുടങ്ങിയവ അടങ്ങിയിരിക്കുന്നു
വൈറ്റമിൻ സിയുടെ അമൂല്യ ശേഖരമാണ് മാങ്ങ. 165ഗ്രാം മാങ്ങയിൽ 60 mg വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി ഉത്തേജിപ്പിക്കപ്പെടും. ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ പ്രാപ്തമാക്കും
പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ മാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. എന്നിരുന്നാലും പ്രകൃതിദത്ത പഞ്ചസാര കൂടുതലായതിനാൽ അമിതമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.
കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് നല്ല ആരോഗ്യത്തിന് വേണ്ടത്. മാങ്ങ കഴിക്കുന്നതിലൂടെ കലോറി കൂടുമെന്ന ഭയം വേണ്ട. 165 ഗ്രാം മാങ്ങയിൽ വെറും 99 കലോറിമാത്രമാണുള്ളത്.
നല്ല മാങ്ങ കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും പരിപാലനം ലഭിക്കും. രക്ത സംക്രമണത്തിന് സഹായകമായ മാഗ്നീഷ്യം പൊട്ടാസ്യം എന്നിവ മാങ്ങയിൽ അടങ്ങിയിരിക്കുന്നു.
ഭക്ഷണങ്ങൾ എത്ര ധാതുസമ്പന്നമാണെങ്കിലും മനുഷ്യ ശരീരത്തെ സംബന്ധിച്ച് ദഹനപ്രക്രിയ സുപ്രധാനമാണ്. ദഹനപ്രക്രിയയെ പരിപോഷിപ്പിക്കുന്ന ഫൈബർ, വെള്ളം തുടങ്ങിയവ മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ കാഴ്ച ശക്തിക്ക് മാങ്ങയിലൂടെ ബൂസ്റ്റിംഗ് ലഭിക്കും. വൈറ്റമിൻ എ യുടെ കുറവിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് മാങ്ങയിലൂടെ പരിഹാരം കണ്ടെത്താം.
ശരീരത്തെ കാർന്നു തിന്നുന്ന കാൻസറിനെ ചെറുക്കാനും മാങ്ങയ്ക്ക് കഴിവുണ്ട്. മാങ്ങയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസിന് ബ്രെസ്റ്റ്,ബോൺ,കാൽ,കുടൽ,മൂത്രാശയ കാൻസറുകളെ ചെറുക്കാനാകും.
കോപ്പർ,വൈറ്റമിൻ ഇ,ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാലും കാൻസർപോലുള്ള രോഗങ്ങളിൽ നിന്നുള്ള പ്രതിരോധ ശേഷി ഉള്ളതിനാലും മടികൂടാതെ ഡയറ്റ് പ്ലാനിൽ മാങ്ങയെ ഉൾപ്പെടുത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates