പ്രതിരോധിക്കാം അമീബിക് മസ്തിഷ്‌ക ജ്വരത്തെ; വേണം ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ തുടർച്ചയായി അടുത്തിടെ‌ റിപ്പോർട്ട് ചെയ്യപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് അമീബിക് മസ്തിഷ്‌ക ജ്വരം.

പ്രതീകാത്മക ചിത്രം | Pinterest

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്സെഫലൈറ്റിസ് ഉണ്ടാകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക.

പ്രതീകാത്മക ചിത്രം | Pinterest

ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം

ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി അടിത്തട്ട് കുഴിക്കുന്നത്, കലക്കുന്നത് ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ വൃത്തിയാക്കി ക്ലോറിനേഷൻ ചെയ്ത്, പരിപാലിക്കണം.

Swimming pool | Pinterest

തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ, മുഖം കഴുകുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം | AI generated

ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

പൊതു ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File