സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
കാഴ്ചയിൽ ചെറുതാണെങ്കിലും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ അത്ര ചെറുതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ അളവു 20 ഓറഞ്ചിന് തുല്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷ്യനാരുകൾ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നു.
കൂടാതെ ഗാലിക് ആസിഡ്, എല്ലാജിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നു.
കരളിന്റെയും കുടലിന്റെയും ആരോഗ്യത്തിന് നെല്ലിക്ക ഗുണം ചെയ്യുമെന്ന് പറയുന്ന വിവിധ പഠനങ്ങളുണ്ട്. എന്നാൽ ഇതൊരു ഒറ്റമൂലി ചികിത്സയായി ഉപയോഗിക്കുന്നതിനേക്കാൾ അനുബന്ധ ഭക്ഷണമായി ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പോളിഫെനോളുകൾ പോലുള്ള ആന്റിഓക്സിഡന്റുകൾ, ഫാറ്റി ലിവറിനും കരളിനുണ്ടാകുന്ന കേടുപാടുകൾക്ക് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസും വീക്കവും കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു.
പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ ജാഗ്രത പാലിക്കണം. പ്രമേഹ മരുന്നുകൾ കഴിക്കുന്നവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കണം.
കാരണം നെല്ലിക്ക ഈ മരുന്നുകളുടെ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനുള്ള ശേഷി വർധിപ്പിച്ചേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates