അനന്ത്- രാധിക സംഗീതില്‍ തിളങ്ങി താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

അനന്ത് അംബാനിയുടേയും രാധിക മർച്ചന്റിന്റേയും സം​ഗീത് ചടങ്ങ് താരസമ്പന്നമായിരുന്നു. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ‌ പങ്കെടുത്തത്.

അനന്ത് അംബാനിയും രാധിക മര്‍ച്ചന്‍റും | എപി

കറുത്ത ലെഹങ്ക അണിഞ്ഞാണ് ആലിയ ചടങ്ങിന് എത്തിയത്. ബ്ലാക്ക് ഗോള്‍ഡ് സീക്വന്‍സ് വര്‍ക്കിലുള്ള ലെഹങ്കയില്‍ അതിമനോഹരിയായിരുന്നു താരം.

ആലിയ ഭട്ട് | പിടിഐ

കറുത്ത ഷെര്‍വാണി ധരിച്ചാണ് രണ്‍ബീര്‍ കപൂറും എത്തിയത്.

രണ്‍ബീര്‍ കപൂറും ആലിയയും | എപി

ബ്ലാക് പാന്റിനും ഷര്‍ട്ടിനുമൊപ്പം ബ്ലാക് ബ്ലേസറില്‍ സ്റ്റൈലിഷായിട്ടായിരുന്നു സല്‍മാന്‍ ഖാന്റെ എന്‍ട്രി

സല്‍മാന്‍ ഖാന്‍ | പിടിഐ

ഗോള്‍ഡന്‍ ലെഹങ്കയായിരുന്നു സാറ അലി ഖാന്‍റെ വേഷം. ഫുള്‍ കൈ വരുന്ന ബ്ലൗസാണ് ലെഹങ്കയെ മനോഹരമാക്കിയത്.

സാറ അലി ഖാന്‍ | പിടിഐ

ഷിമ്മറി സീക്വൻസ് ലെഹങ്കയിൽ അതിമനോഹരിയായിരുന്നു അനന്യ.

അനന്യ പാണ്ഡ്യ | പിടിഐ

ക്രീം നിറത്തിലുള്ള ഫ്ളോറല്‍ ലഹങ്കയിലാണ് വിദ്യ ബാലന്‍ എത്തിയത്.

വിദ്യ ബാലന്‍ | എപി

കടുംപച്ച നിറത്തിലുള്ള ഫ്രണ്ട് സ്ലിറ്റ് ഡ്രെസ്സിലാണ് ജെനീലിയ എത്തിയത്. ക്രീം നിറത്തിലുള്ള ഷെര്‍വാണിയാണ് റിതേഷ് ദേശ്മുഖ് അണിഞ്ഞത്.

ജെനീലിയയും റിതേഷും | എപി

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോനിയും ഭാര്യ സാക്ഷിയും സ്റ്റൈലിഷായാണ് ചടങ്ങിനെത്തിയത്. ക്രീം ലെഹങ്കയായിരുന്നു സാക്ഷിയോട് വേഷം. ഇതിനോട് ചേരുന്ന കുർത്തയാണ് ധോനി ധരിച്ചത്.

മഹേന്ദ്രസിങ് ധോനിയും ഭാര്യ സാക്ഷിയും | എപി

ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് ഭാര്യ ദേവിഷ ഷെട്ടിക്കൊപ്പമാണ് എത്തിയത്.

സൂര്യകുമാര്‍ യാദവും ഭാര്യ ദേവിഷയും | എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates