ഇന്നത്തെ എനർജി ഡ്രിങ്കുകളെ വെല്ലും, പൂർവികരുടെ ഈ പാനീയങ്ങൾ

സമകാലിക മലയാളം ഡെസ്ക്

എനർജി ഡ്രിങ്കുകൾ വ്യാപകമാകുന്നതിന് ഏറെ മുമ്പ് തന്നെ നമ്മുടെ പൂർവികർ ശരീരത്തിന് ഉന്മേഷവും കരുത്തും നൽകാൻ പ്രകൃതിദത്ത പാനീയങ്ങളെയാണ് ആശ്രയിച്ചിരുന്നത്.

Ancient drinks that can be used as alternatives to energy drinks

പൂർവികരുടെ ഈ പാനീയങ്ങൾ ദാഹം അകറ്റുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർജവും നൽകുകയും ചെയ്തിരുന്നു.

Ancient drinks that can be used as alternatives to energy drinks

ഇന്നും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാൻ ഈ പരമ്പരാഗത പാനീയങ്ങൾ മികച്ച തിരഞ്ഞെടുപ്പാണ്.

Ancient drinks that can be used as alternatives to energy drinks

ലസ്സി

കട്ടിയുള്ളതും തണുപ്പ് നൽകുന്നതുമായ ലസ്സി ഇന്ത്യയുടെ യഥാർഥ പ്രോട്ടീൻ പാനീയങ്ങളിൽ ഒന്നാണ്. കട്ടത്തൈര് നന്നായി അടിച്ചെടുത്ത് തയാറാക്കുന്ന ഇതിൽ പ്രോട്ടീനും കുടലിന്റെ ആരോഗ്യത്തിന് ഉത്തമമായ പ്രോബയോട്ടിക്സും ധാരാളമായി അടങ്ങിയിരിക്കുന്നു.

Ancient drinks that can be used as alternatives to energy drinks

ലസ്സി കഠിനമായ വേനലിലും ശരീരത്തിന് തൽക്ഷണ ഊർജം നൽകുകയും ദീർഘനേരത്തേക്ക് വിശപ്പടക്കാൻ സഹായിക്കുകയും ചെയ്യും.

Ancient drinks that can be used as alternatives to energy drinks

മോരുംവെള്ളം

തൈര് വെള്ളം ചേർത്ത് നന്നായി അടിച്ചെടുത്ത്, അതിൽ വറുത്ത ജീരകം, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ് ചാസ് അഥവാ നമ്മുടെ നാട്ടിലെ സംഭാരം അല്ലെങ്കിൽ മോരുംവെള്ളം. സാധാരണയായി ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇത് കഴിക്കാറുള്ളത്.

Ancient drinks that can be used as alternatives to energy drinks

ലളിതമായി തോന്നാമെങ്കിലും, പാലുൽപന്നങ്ങളുടെ മുഴുവൻ ഗുണങ്ങളും അടങ്ങിയ ഇത് ദഹനത്തെ സുഗമമാക്കുന്ന കുറഞ്ഞ കലോറിയുള്ള മികച്ചൊരു പ്രോട്ടീൻ പാനീയമാണ്.

Ancient drinks that can be used as alternatives to energy drinks

സട്ടു സർബത്ത്

കിഴക്കൻ–വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ‘പാവപ്പെട്ടവന്റെ പ്രോട്ടീൻ പൗഡർ’ എന്നാണ് സട്ടു അറിയപ്പെടുന്നത്. വറുത്ത കടല പൊടിച്ചെടുത്ത് ഉണ്ടാക്കുന്ന സട്ടു മാവ് വെള്ളം, നാരങ്ങാനീര്, ഉപ്പ്, വറുത്ത ജീരകം എന്നിവ ചേർത്ത് ഇളക്കിയാണ് സർബത്ത് ഉണ്ടാക്കുന്നത്.

Ancient drinks that can be used as alternatives to energy drinks

കർഷകർക്കും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾക്കും വെയിലത്ത് പണിയെടുക്കാനുള്ള പ്രതിരോധശേഷിയും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന കരുത്തും നൽകിയിരുന്നത് ഈ പാനീയമായിരുന്നു.

Ancient drinks that can be used as alternatives to energy drinks

ബദാം പാൽ

തിളപ്പിച്ച പാലിലേക്ക് ബദാം കുതിർത്ത് അരച്ചതും ഏലയ്ക്കയും കുങ്കുമപ്പൂവും ചേർത്താണ് ഇത് തയാറാക്കുന്നത്. രാത്രി കിടക്കാൻ നേരത്തോ അല്ലെങ്കിൽ രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പമോ ഇത് ചൂടോടെ കുടിക്കുന്നത് പതിവായിരുന്നു.

Ancient drinks that can be used as alternatives to energy drinks

ബദാമിലെ ആരോഗ്യകരമായ കൊഴുപ്പും പാലിന്റെ പ്രോട്ടീനും ചേരുമ്പോൾ ഇത് വെറുമൊരു പാനീയത്തിനപ്പുറം ഒരു ലഘുഭക്ഷണത്തിന് തുല്യമായ പോഷണം ശരീരത്തിന് സമ്മാനിക്കുന്നു.

Ancient drinks that can be used as alternatives to energy drinks

ചെറുപയർ പാനീയം

പണ്ടുകാലത്ത് രോഗമുക്തി നേടുന്നവർക്കും വിശപ്പില്ലായ്മ നേരിടുന്ന കുട്ടികൾക്കും കരുത്ത് നൽകാൻ വീടുകളിൽ തയാറാക്കിയിരുന്ന ഒന്നാണിത്. കുതിർത്തതോ വേവിച്ചതോ ആയ ചെറുപയർ നന്നായി ഉടച്ച്, വെള്ളവും നേരിയ സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് നേർപ്പിച്ചാണ് ഈ പാനീയം ഉണ്ടാക്കുന്നത്. എളുപ്പത്തിൽ ദഹിക്കുന്ന സസ്യ പ്രോട്ടീനുകളുടെ മികച്ച സ്രോതസ്സാണ് ഇത്.

Ancient drinks that can be used as alternatives to energy drinks

വറുത്ത മഖാന പൊടി ചേർത്ത പാൽ

താമരവിത്തുകൾ അഥവാ മഖാന വറുത്ത് പൊടിച്ച് പാലിൽ ചേർത്ത് തിളപ്പിച്ചുണ്ടാക്കുന്ന പാനീയമാണിത്. മൃദുവായതും കശുവണ്ടിപ്പരിപ്പിന്റെ സ്വാദുള്ളതുമായ ഈ മിശ്രിതം കുട്ടികൾക്കും പ്രായമായവർക്കും വൈകുന്നേരങ്ങളിൽ നൽകാറുണ്ടായിരുന്നു.

Ancient drinks that can be used as alternatives to energy drinks

ഇന്നത്തെ കൃത്രിമ പാനീയങ്ങൾ നൽകുന്ന താൽക്കാലിക ഉന്മേഷം പോലെയല്ല ഇത്. ശരീരത്തിന് മന്ദഗതിയിൽ ദീർഘനേരം നിലനിൽക്കുന്ന സ്വാഭാവിക ഊർജം പ്രദാനം ചെയ്യാൻ മഖാന പാലിന് കഴിഞ്ഞിരുന്നു.

Ancient drinks that can be used as alternatives to energy drinks

ചണ സട്ടു മിൽക്ക് ഷേക്ക്

വെള്ളത്തിന് പകരം പാലിൽ സട്ടു മാവ് കലക്കി ഉണ്ടാക്കുന്ന സട്ടു സർബത്തിന്റെ കുറച്ചുകൂടി പോഷകസമൃദ്ധമായ പതിപ്പാണിത്. കൂടുതൽ കട്ടിയുള്ളതും സ്വാദുള്ളതുമായ ഈ മിൽക്ക് ഷേക്ക് കഠിനമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നവർക്കാണ് പണ്ട് നൽകിയിരുന്നത്.

Ancient drinks that can be used as alternatives to energy drinks

പാലിന്റെ പ്രോട്ടീനും കടലമാവിന്റെ ഫൈബറും പ്രോട്ടീനും ഒത്തുചേരുമ്പോൾ ഇതൊരു മികച്ച സ്വാഭാവിക പോസ്റ്റ്–വർക്കൗട്ട് ഡ്രിങ്കായി മാറുന്നു.

Ancient drinks that can be used as alternatives to energy drinks

പീനട്ട് പാൽ

കുതിർത്ത നിലക്കടല നന്നായി അരച്ച് പാലിലോ വെള്ളത്തിലോ കലർത്തിയാണ് ഇത് താറാക്കുന്നത്. ഉയർന്ന അളവിൽ പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയ ഈ പാനീയം പേശിബലത്തിനും ശരീരപുഷ്ടിക്കും നല്ലതാണ്.

Ancient drinks that can be used as alternatives to energy drinks

മുതിര പാനീയം

ശരീരത്തിന് മികച്ച രീതിയിൽ ഊർജം നൽകാൻ കഴിവുള്ള മുതിര, തണുപ്പേറിയ പ്രദേശങ്ങളിലും മലയോര ഗ്രാമങ്ങളിലും പ്രധാന ആഹാരമായിരുന്നു. മുതിര കുതിർത്ത് വേവിച്ചെടുത്ത വെള്ളത്തിൽ ചെറിയ ഉള്ളിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയാറാക്കുന്ന ഈ പാനീയം പേശികൾക്ക് ബലമേകാനും, അമിത വണ്ണം കുറയ്ക്കാനും പരമ്പരാഗത ഭക്ഷണക്രമങ്ങളിൽ ഉപയോഗിച്ചുപോന്നു.

Ancient drinks that can be used as alternatives to energy drinks

റാഗി അംബാലി/ കൂവരക് കഞ്ഞി

ദക്ഷിണേന്ത്യയുടെ സ്വന്തം ഊർജ പാനീയമാണ് റാഗി അംബാലി. റാഗിപ്പൊടി വെള്ളത്തിൽ തിളപ്പിച്ചു കുറുക്കി, തണുത്ത ശേഷം അതിലേക്ക് മോരും ഉപ്പും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് ഇത് തയാറാക്കുന്നു.

Ancient drinks that can be used as alternatives to energy drinks

പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സംപുഷ്ടമായ റാഗി അംബാലി, കർഷകർക്ക് കഠിനമായ വെയിലിൽ പണിയെടുക്കാനുള്ള ശാരീരികക്ഷമതയും ദാഹശമനവും ഒരേസമയം നൽകിയിരുന്ന അമൃതാണ്.

Ancient drinks that can be used as alternatives to energy drinks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File