സമകാലിക മലയാളം ഡെസ്ക്
theft detection lock
അസാധാരണമായ ചലനങ്ങള്‍ തിരിച്ചറിഞ്ഞ് ഫോണ്‍ തട്ടിപ്പറിക്കാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഫോണിലെ ഡേറ്റ നഷ്ടപ്പെടാതിരിക്കാന്‍ ഓട്ടോമാറ്റിക്കായി theft detection lock ആക്ടീവ് ആകും.
remote lock feature
ഫോണ്‍ നമ്പറും മറ്റു സുരക്ഷാ മാര്‍ഗങ്ങളും ഉപയോഗിച്ച് android.com/lock വഴി റിമോട്ട് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാന്‍ കഴിയുന്ന ഗൂഗിളിന്റെ ഫീച്ചറാണിത്. ആന്‍ഡ്രോയിഡ് 10 അല്ലെങ്കില്‍ പുതിയ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഈ സൗകര്യം.
private spaces
യുണീക് പിന്‍ ഉപയോഗിച്ച് പ്രധാനപ്പെട്ട ആപ്പുകളും ഡേറ്റകളും സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. പ്രൈവറ്റ് സ്‌പേസസ് എന്ന ഫീച്ചര്‍ ഉപയോഗിച്ച് ഇവയെ വേര്‍തിരിച്ച് സംരക്ഷിക്കാന്‍ സാധിക്കും.
play protect
ഫിഷിങ്, തട്ടിപ്പ് കോളുകള്‍ എന്നിവ തത്സമയം കണ്ടെത്തി ഉടന്‍ തന്നെ അലര്‍ട്ട് നല്‍കുന്നതാണ് ഈ ഫീച്ചര്‍.
keynote highlights
സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് 15ന്റെ വരാനിരിക്കുന്ന ഫീച്ചറാണിത്. ഇത് വരുന്നതോടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates