സ്വന്തം കുഞ്ഞുങ്ങളെ ആഹാരമാക്കുന്ന ജീവികൾ

സമകാലിക മലയാളം ഡെസ്ക്

സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന മൃ​ഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ?

Cats | Pinterest

പ്രകൃതിയിൽ അതിജീവനത്തിന് വേണ്ടി ചില മൃ​ഗങ്ങൾ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കാറുണ്ട്.

.

Rabbits | Pinterest

ഏതൊക്കെയാണ് ആ മൃ​ഗങ്ങളെന്നും എന്തുകൊണ്ടാണ് അവ ഇങ്ങനെ ചെയ്യുന്നതെന്നും നോക്കാം.

Chimpanzee | Pinterest

'ഫിലിയൽ കാനിബാലിസം' എന്നാണ് കുഞ്ഞുങ്ങളെ ആഹാരമാക്കുന്ന മൃ​ഗങ്ങളുടെ ഈ സ്വഭാവത്തെ വിളിക്കുന്നത്.

Lion | Pinterest

പോഷകാഹാര കുറവ് നികത്താനും രോഗമുള്ളതോ വൈകല്യമുള്ളതോ ആയ കുഞ്ഞുങ്ങളെ ഒഴിവാക്കാനുമൊക്കെയായാണ് മിക്ക മൃ​ഗങ്ങളും ഇത്തരത്തിൽ സ്വന്തം കുഞ്ഞുങ്ങളെ കഴിക്കുന്നത്.

Guppy | Pinterest

ചില സമയങ്ങളിൽ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളും ശത്രുക്കളുടെ ഭീഷണിയും ഇതിന് കാരണമാകാറുണ്ട്.

Chimpanzee | Pinterest

സിംഹം

പുതിയൊരു ആൺസിംഹം രാജാവായി എത്തുമ്പോൾ അത് പഴയ രാജാവിന്റെ കുഞ്ഞുങ്ങളെ കൊല്ലാറുണ്ട്. ചിലപ്പോൾ അവയെ തിന്നാറുമുണ്ട്. പെൺസിംഹങ്ങളിലൂടെ തന്റെ വംശം നിലനിർത്തുന്നതിനാണ് ആൺസിംഹം ഇങ്ങനെ ചെയ്യുന്നത്.

Lion | Pinterest

ഹാംസ്റ്ററുകൾ

വീട്ടിൽ വളർത്തുന്ന ഹാംസ്റ്ററുകൾ അതിന്റെ കുഞ്ഞുങ്ങളെ ആഹാരമാക്കാറുണ്ട്. സമ്മർദ്ദം, പോഷകാഹാരക്കുറവ് എന്നിവ അനുഭവപ്പെടുമ്പോഴോ, കുഞ്ഞുങ്ങളുടെ എണ്ണം അമിതമാകുമ്പോഴോ ഇവ കുഞ്ഞുങ്ങളെ ഭക്ഷിക്കും.

Hamsters | Pinterest

ചിമ്പാൻസി

ബുദ്ധിയുള്ള ജീവികളാണ് ചിമ്പാൻസികൾ എന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ ഇവയും തന്റെ കുഞ്ഞുങ്ങളെ ഭക്ഷണമാക്കാറുണ്ട്. വിശക്കുമ്പോഴോ അല്ലെങ്കിൽ കൂട്ടത്തിലെ അധികാര തർക്കങ്ങളുടെ ഭാഗമായോ ആണ് ഇവ ഇങ്ങനെ ചെയ്യുന്നത്.

Chimpanzee | Pinterest

മീൻ

ഗപ്പി, സ്രാവ് തുടങ്ങി പല ഇനം മീനുകളും സ്വന്തം മുട്ടകളോ അല്ലെങ്കിൽ കുഞ്ഞുങ്ങളെയോ ഭക്ഷിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ എണ്ണം അമിതമാകുമ്പോഴും, ഭക്ഷണത്തിന് ക്ഷാമം വരുമ്പോഴുമാണ് മീനുകൾ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നത്.

Shark | Pinterest

ഹിമക്കരടി

ഭക്ഷണത്തിന് കടുത്ത ക്ഷാമം നേരിടുമ്പോൾ ഹിമക്കരടികൾ അവയുടെ കുഞ്ഞുങ്ങളെ ആഹാരമാക്കുന്നു.

Polar bear | Pinterest

പ്രാണികൾ

തേനീച്ചകൾ, ഉറുമ്പുകൾ തുടങ്ങിയവ ഇത്തരത്തിൽ കുഞ്ഞുങ്ങളെ ആഹാരമാക്കുന്ന ജീവികളാണ്. കൂട്ടത്തിൽ രോഗമുള്ളതോ ദുർബലമായതോ ആയ ലാർവകളെയാണ് ഇവ ഭക്ഷിക്കുന്നത്. അതുവഴി രോഗം പകരുന്നത് തടയുന്നു.

Honey bee | Pinterest

മുയൽ

പ്രസവശേഷം മുയലുകൾ ചിലപ്പോൾ ചത്ത കുഞ്ഞുങ്ങളെയോ വളരെ ദുർബലരായ കുഞ്ഞുങ്ങളെയോ ഭക്ഷിക്കാറുണ്ട്. ഇത് അവയുടെ വാറനിൽ ശുചിത്വം നിലനിർത്താനും, വേട്ടക്കാരെ ആകർഷിക്കാവുന്ന ദുർഗന്ധം ഒഴിവാക്കാനുമുള്ള സ്വാഭാവിക പെരുമാറ്റമാണ്.

Rabbit | Pinterest

പൂച്ച

ചത്തതോ രോഗമുള്ളതോ ആയ സ്വന്തം പൂച്ചക്കുട്ടികളെ പൂച്ചകൾ ഭക്ഷിക്കും. മറ്റ് പൂച്ചക്കുട്ടികളെ രോഗങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനും കൂടിനു ചുറ്റും ശുചിത്വമുള്ള അന്തരീക്ഷം നിലനിർത്തുന്നുതിനും വേണ്ടിയാണ് പൂച്ചകൾ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നത്.

Cat | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File