സമകാലിക മലയാളം ഡെസ്ക്
പലതരം സ്വഭാവങ്ങളുള്ള ഒരുപാട് വ്യത്യസ്ത ഇനത്തിൽപെട്ട മൃഗങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.
ചില മൃഗങ്ങൾ വളരേ പെട്ടന്ന് തന്നെ മനുഷ്യരുമായി കൂട്ടുകൂടുന്നു.
മനുഷ്യന്റെ കൂട്ട് ഇഷ്ടപ്പെടുന്ന കുറച്ച് മൃഗങ്ങളെ പരിചയപ്പെടാം
നായ
വിശ്വാസത്തോടെ കൂടെ കൂട്ടാൻ കഴിയുന്ന മൃഗങ്ങളാണ് നായ്ക്കൾ. ഒരിക്കൽ അടുത്ത് കഴിഞ്ഞാൽ പിന്നെ സ്വന്തം ജീവൻ പോലും നോക്കാതെ കൂടെയുള്ളവരെ സംരക്ഷിക്കും. പലതരം ഇനത്തിലാണ് നായ്ക്കളുള്ളത്. സ്വന്തം ഉടമസ്ഥർക്കൊപ്പം എവിടെയും പോകാനും കളിക്കാനും അവ ഇഷ്ടപ്പെടുന്നു.
പൂച്ച
എപ്പോഴും സ്വതന്ത്രമായി നടക്കാൻ ആഗ്രഹിക്കുന്ന പൂച്ചകൾക്ക് കൂട്ടുകൂടാൻ ഏറ്റവും ഇഷ്ടം മനുഷ്യരോടാണ്. അവയുമായി സ്നേഹം പങ്കിടുന്ന ആളുകളോടൊപ്പം സമയം ചിവഴിക്കാൻ പൂച്ചകൾ ഇഷ്ടപ്പെടുന്നു. ഒരുതവണ ഭക്ഷണം കൊടുത്താൽ പിന്നെ അവ നിങ്ങളെ വിട്ടുപോവുകയേയില്ല.
ഗിനിപ്പന്നി
വളരെ ശാന്ത സ്വഭാവമുള്ളവരാണ് ഇവർ. വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കുന്ന മൃഗമാണിത്. ഇവ മനുഷ്യരുമായി കൂടുതൽ ഇണങ്ങാൻ ആഗ്രഹിക്കുന്നു.
മുയൽ
വീടിന് പുറത്തും അകത്തും ഒരുപോലെ മനുഷ്യരുമായി ഏറെ സഹകരിക്കുന്ന മൃഗമാണ് മുയലുകൾ.കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള മൃഗമാണ് മുയലുകൾ.
തത്ത
മനുഷ്യരുമായി ഇണങ്ങുന്ന സ്വഭാവമാണ് തത്തകൾക്കുമുള്ളത്. അവ ഉടമസ്ഥരുമായി നല്ല സൗഹൃദം നിലനിർത്തുന്നു. ഒരിക്കൽ പരിചയമായാൽ പിന്നീട് നിങ്ങളുടെ ശബ്ദത്തിലൂടെയും സാന്നിധ്യത്തിലൂടെയും അവ നിങ്ങളെ തിരിച്ചറിയും.
കുതിര
മനുഷ്യരുമായി സൗഹൃദബന്ധം പുലർത്തുന്നവരാണ് കുതിരകൾ. ഒരിക്കൽ ഇണങ്ങി കഴിഞ്ഞാൽ അവ നിങ്ങളോട് എന്നും സ്നേഹത്തോടെ പെരുമാറുകയും തിരിച്ചറിയുകയും ചെയ്യുന്നു.
ആന
ആനകൾക്ക് ബുദ്ധി കൂടുതലാണ്. മനുഷ്യരുമായി കൂടുതൽ ഇണങ്ങാൻ ആഗ്രഹിക്കുന്ന മൃഗമാണ് ആന. മനുഷ്യരോട് സമ്പർക്കം പുലർത്തുകയും അതിലൂടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates