ദിവസവും കണ്ണെഴുതുന്നവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

കൺമഷി സ്ത്രീകളുടെ കണ്ണുകൾക്ക് അഴകാണ് തന്നെയാണ്. ഏറ്റവും സിംപിൾ മേക്കപ്പ് റുട്ടീനിൽ പെടുന്നതാണ് കണ്ണെഴുത്ത്.

ഉയർന്ന ​ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപയോ​ഗിച്ചാലും കൃത്യമായ പരിപാലനമില്ലെങ്കിൽ ദിവസവുമുള്ള കണ്ണെത്ത് കണ്ണുകളുടെെ ആരോ​ഗ്യത്തെ ബാധിക്കാം.

ഏറെ നേരം കൺമഷി ഉപയോ​ഗിക്കുന്നത് കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാക്കാം. കണ്ണിൽ ചൊറിച്ചിൽ, ചുവപ്പ് എന്നിവ പ്രത്യക്ഷപ്പെടാം. ഇത് അണുബാധയായി വളരാനുമിടയാക്കും.

കൺമഷിയുടെ കണികൾ കാഴ്ചയ്ക്ക് മങ്ങാൻ കാരണമാകാം.

കൺമണിയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകളും ഹെവിമെറ്റലുകളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് കണ്ണിന്റെ ​ഗുരുതരമായി ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.

ദിവസം മുഴുവൻ കൺമഷി ധരിക്കുന്നത് സ്മഡ്ജിങ്ങിനും സ്മിയറിങ്ങിനും കാരണമായേക്കാം. പ്രത്യേകിച്ച് ചൂടുള്ളതും ഈർപ്പമുള്ളതുമായി കാലാവസ്ഥയിൽ.

കൺപോളകൾക്ക് മുകളിൽ കൺമഷി സ്ഥിരമായി ഉപയോ​ഗിക്കുന്നത്. കൺപീലി ദുർബലമാകാനും കൊഴിഞ്ഞു പോകാനും കാരണമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates