ബ്ലാക് ബോക്സും ഡിവിആറും ഒന്നാണോ? അന്വേഷണത്തില്‍ ഇവയുടെ പ്രാധാന്യമെന്ത്?

ആതിര അഗസ്റ്റിന്‍

അഹമ്മദാബാദ് വിമാന അപകടത്തില്‍ ഡിവിആര്‍ കണ്ടെത്തിയിട്ടുണ്ട്. ബ്ലാക് ബോക്‌സും ഡിവിആറും തമ്മിലെന്താണ് വ്യത്യാസം. രണ്ടും അപകടം നടന്നതിനെക്കുറിച്ചുള്ള അന്വേഷണത്തെ എങ്ങനെയാണ് സഹായിക്കുക.

black box

വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് റെക്കോഡിങ് ഉപകരണമാണ് ബ്ലാക് ബോക്‌സ്.(black box)

black box

വിമാനാപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ഇവ സഹായിക്കും.

black box

മെക്കാനിക്കല്‍ തകരാര്‍, പൈലറ്റിന്റെ പിഴവ്, കാലാവസ്ഥ പ്രശ്‌നങ്ങള്‍, പക്ഷി വന്നിടിക്കുക തുടങ്ങിയവാണോ അപകടത്തിന്റെ കാരണമെന്ന് ഇത് പരിശോധിക്കുന്നതിലൂടെയാണ് മനസിലാവുക.

black box

ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിങ്ങനെയുള്ള രണ്ട് ഉപകരണങ്ങള്‍ ചേര്‍ന്നതാണ് ബ്ലാക് ബോക്‌സ്.

black box

കോക് പിറ്റിലേയും ക്യാബിനിലേയും ഉള്‍പ്പെടെ വിവിധ വിമാന ക്യാമറകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്ന സംവിധാനമാണ് ഡിവിആര്‍. ഇത് അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

black box

കഠിനമായ അപകട സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് ബ്ലാക് ബോക്‌സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടൈറ്റാനിയം അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പോലുള്ളവ കൊണ്ടാണ് ഇത് കവര്‍ ചെയ്തിരിക്കുന്നത്.

black box

1,100ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപ നിലയില്‍ ഒരു മണിക്കൂര്‍ വരെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

black box | black box

ഇവ പ്രത്യേക ഫോറന്‍സിക് ലാബുകളില്‍ അയച്ച് വിദഗ്ധര്‍ ഇതില്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കും. മുന്‍കാല സംഭവങ്ങളില്‍ കേടുപാടുകള്‍ കാരണം അപൂര്‍ണമായ ഡാറ്റ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

black box

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam