കണ്ണിനടിയിലെ കറുപ്പാണോ പ്രശ്‌നം, വഴിയുണ്ട്

ആതിര അഗസ്റ്റിന്‍

എത്ര ഒരുങ്ങിയാലും ശരിയായില്ലെന്ന തോന്നല്‍.

ഫൗണ്ടേഷനും കണ്‍സീലറും കൊണ്ട് എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും കണ്ണിനടിയിലെ കറുപ്പ് അങ്ങനെ തന്നെ തെളിഞ്ഞ് നില്‍ക്കും

സ്ത്രീകളെ അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് നിറം

പണം മുടക്കി സൗന്ദര്യ സംരക്ഷണം നടത്താന്‍ സാധിക്കാത്തവര്‍ക്ക് ചില പൊടിക്കൈകള്‍

വെള്ളരി മുറിച്ച് ഫ്രിഡ്ജിനുള്ളില്‍ വെച്ച് തണുപ്പിച്ച ശേഷം കണ്ണിന് മുകളില്‍ വെക്കാം.

വെള്ളരി നീരെടുത്ത് അതില്‍ ഒരു കഷ്ണം പഞ്ഞി മുക്കിയ ശേഷം കണ്ണിന് മുകളില്‍ വെച്ച് കുറച്ച് നേരം കണ്ണടച്ച് കിടക്കണം. പഞ്ഞി ഉണങ്ങിയ ശേഷം എടുത്ത് മാറ്റാം

ഉരുളക്കിഴങ്ങ് വട്ടത്തില്‍ മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വെക്കുകയോ കണ്ണിന് താഴെ ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടുകയോ ചെയ്യുക

രാത്രിയില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ പനിനീരില്‍ പഞ്ഞി മുക്കി കണ്ണിനടയില്‍ പുരട്ടുക

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള തക്കാളിയും നാരങ്ങാ നീരും യോജിച്ച മിശ്രിതം കണ്ണിനടിയില്‍ പുരട്ടുക.

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചാലും ഭക്ഷണവും ഉറക്കവും നന്നായാലേ ചര്‍മവും മുഖവും ആരോഗ്യത്തോടെയിരിക്കൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates