ടാറ്റൂ ചെയ്യുന്നതും ബോഡി പിയേഴ്സിങ്ങും അപകടമോ?

സമകാലിക മലയാളം ഡെസ്ക്

നമ്മൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെയ്യുന്ന ടാറ്റൂവും ബോഡിപിയേഴ്സിങ്ങും കരൾ വീക്കത്തിനുള്ള സാധ്യത കൂട്ടും.

പ്രതീകാത്മക ചിത്രം | AI Generated

ടാറ്റൂ ചെയ്യുന്ന സമയത്ത് ചെറിയ സൂചികൾ ഡെർമിസ് അഥവാ ചർമത്തിലെ മധ്യപാളിയിലേക്ക് നിറം പെർമനന്റ് ആയി ഇംപ്ലാന്റ് ചെയ്യാൻ നിരവധി തവണ കുത്തിയിറക്കേണ്ടി വരും. ഇത് ഹെപ്പറ്റൈസിനുള്ള (എ മുതൽ ഇ വരെ) സാധ്യത കൂട്ടും.

പ്രതീകാത്മക ചിത്രം | AI Generated

ഹെപ്പറ്റൈറ്റിസ് ബിയും സിയും ആണ് ഏറ്റവും അപകടകാരികൾ. എച്ച് ഐവി പോലുള്ള മാരകമായ അണുബാധകൾ പോലും വരാനുള്ള സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം | AI Generated

സൂചി അണുവിമുക്തമാക്കാതെ പുനരുപയോഗിക്കുമ്പോഴും പലരും ഒരേ ഇങ്ക് ഡിപ്പോ തന്നെ ഉപയോഗിക്കുമ്പോഴും അണുബാധ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും

പ്രതീകാത്മക ചിത്രം | AI Generated

ടാറ്റൂ ചെയ്യുന്ന ഉപകരണം അണുവിമുക്തമാക്കിയിട്ടില്ലെങ്കിലും സീൽ ചെയ്ത പായ്ക്കറ്റിൽ നിന്ന് മാറ്റിയശേഷം വീണ്ടും ഉപയോഗിച്ചാലോ ഇങ്ക് പോട്ട് പുനരുപയോഗിച്ചാലോ വൃത്തിഹീനമായ സ്ഥലത്ത് വച്ച് ടാറ്റൂ ചെയ്താലോ അണുബാധയ്ക്കുള്ള സാധ്യത കൂടുന്നു.

പ്രതീകാത്മക ചിത്രം | AI Generated

പിയേഴ്സിങ്ങ് ചെയ്യുമ്പോഴും ഹെപ്പറ്റൈറ്റിസിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

പ്രതീകാത്മക ചിത്രം | AI Generated

എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?

സർട്ടിഫൈഡ് സ്റ്റുഡിയോകളിൽ നിന്നു മാത്രം ടാറ്റൂ ചെയ്യുക.

പ്രതീകാത്മക ചിത്രം | AI Generated

സൂചി അണുവിമുക്തമാക്കിയതാണെന്നും വൃത്തിയുള്ള സാഹചര്യം ആണെന്നും ഉറപ്പു വരുത്തണം.

പ്രതീകാത്മക ചിത്രം | AI Generated

കരളിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും പ്രതിരോധസംവിധാനം ശക്തമല്ലാത്തവരും ടാറ്റൂ ചെയ്യും മുൻപ് ഒരു ഹെപ്പറ്റോളജിസ്റ്റിനെ കൺസൾട്ട് ചെയ്യണം.

പ്രതീകാത്മക ചിത്രം | AI Generated

ടാറ്റൂ ചെയ്യുന്ന ആർട്ടിസ്റ്റ് മുഴുവൻ സമയവും കയ്യുറ ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File