അമല്‍ ജോയ്
മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ സ്ഥിതിചെയ്യുന്ന കുറച്ചു വെല്ലുവിളി നിറഞ്ഞ ട്രെക്കിങ്ങാണ് ഹര്‍ഷഗഡ് എന്ന് അറിയപ്പെടുന്ന ഹരിഹര്‍ ഫോര്‍ട്ട്
നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട വിചിത്രമായ പടികള്‍ കാരണം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു
80 ഡിഗ്രി ചെരിഞ്ഞുനില്‍ക്കുന്ന അംബരചുംബിയായ വലിയ പാറയുടെ പുറത്തും അകത്തുമായി കൊത്തിയെടുത്ത 117 പടികളാണ് കയറേണ്ടത്.
സമുദ്രനിരപ്പില്‍നിന്ന് 3676 അടി ഉയരത്തിലുള്ള ഹരിഹര്‍ ഫോര്‍ട്ട്, മിനാരത്തിന്റെ ആകൃതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
പതിമൂന്നാം നൂറ്റാണ്ടില്‍ സേവുന രാജവംശത്തിന്റെ ഭരണകാലത്താണ് ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണം നടക്കുന്നത്.
പാറ തുരന്നുണ്ടാക്കിയ വഴിയില്‍ കൂടി കുനിഞ്ഞു കടക്കണം,ഇടതുവശത്ത് അഗാധമായ കൊക്ക. ഇടുങ്ങിയ വഴി കടന്നെത്തുമ്പോള്‍ വീണ്ടും കല്ലില്‍ കൊത്തിയ പടികള്‍
അപകടങ്ങളും വെല്ലുവിളികളും നിറഞ്ഞ കയറ്റമാണെങ്കിലും അതിന്റെ അവസാനം നിങ്ങളെ കാത്തിരിക്കുന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹസാഫല്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates