രാവിലെ ഒരു ഉന്മേഷ കുറവുണ്ടോ?എങ്കിൽ ഇതാ ചില പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

രാവിലെത്തന്നെ ഒരു ഉണർവു കിട്ടുന്നില്ലെന്നത് മിക്കവരുടെയും പരാതിയാണ്.

പ്രതീകാത്മക ചിത്രം | Pexels

തലേന്നത്തെ ക്ഷീണവും ആ ദിവസം ചെയ്തുതീർക്കാനുള്ള പണികളോർത്തുള്ള സമ്മർദ്ദവും ശാരീരികമായ ബുദ്ധിമുട്ടുകളുമെല്ലാമാവാം അതിനു കാരണം.

പ്രതീകാത്മക ചിത്രം | Pexels

തലച്ചോറിനെ നല്ല രീതിയിൽ പരിപാലിച്ചാൽ ദിവസം തുടങ്ങുമ്പോൾ തൊട്ട് മനസ്സിനെ ഊർജ്ജത്തോടെ, സജീവമാക്കിനിർത്താൻ പറ്റും.

പ്രതീകാത്മക ചിത്രം | Pexels

രാവിലത്തെ ഈ ശീലങ്ങൾ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

രാവിലെ എഴുന്നേറ്റ് 15 മിനിറ്റിനുള്ളിൽ ഒരുഗ്ലാസ് വെള്ളം കുടിക്കാം. ഏഴോ എട്ടോ മണിക്കൂർ ഉറക്കം കഴിഞ്ഞ് വരുമ്പോൾ ശരീരത്തിൽ നിർജലീകരണം സംഭവിക്കാൻ ഇടയുണ്ട്. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഇതൊഴിവാക്കാനും മാനസികനിലയെ മെച്ചപ്പെടുത്താനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

ദിവസവും രാവിലെ 10മിനിറ്റ് സൂര്യപ്രകാശം കൊള്ളുക. അത് നിങ്ങളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്ന സെറോടോണിൻ ഹോർമോൺ വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് മാനസികനിലയും ശ്രദ്ധയും മെച്ചപ്പെടുത്തും.

പ്രതീകാത്മക ചിത്രം | Pexels

പത്തുമിനിറ്റ് ചെറുവ്യായാമങ്ങളോ യോഗയോ നടത്തമോ ആകാം. ഇത് രക്തപ്രവാഹവും ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കാനും ഉചിതമായ തീരുമാനങ്ങളെടുക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

ഏതാനും മിനിറ്റുകൾ ദീർഘമായ ശ്വാസോച്ഛ്വാസമെടുത്ത് മെഡിറ്റേഷൻ ശീലമാക്കാം. ഇത് സ്ട്രസ്സ് ഹോർമോൺ കുറയ്ക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pexels

പ്രോട്ടീൻ സമ്പന്നമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതാണ് മറ്റൊന്ന്. മുട്ട, യോഗേർട്ട്, ഡ്രൈഫ്രൂട്സ് തുടങ്ങിയവ മികച്ച ഓപ്ഷനായിരിക്കും.

പ്രതീകാത്മക ചിത്രം | Pexels

രാവിലെ എഴുന്നേറ്റ ഉടനെ തന്നെ മൊബൈൽ നോക്കിയിരിക്കാനോ ലാപ്ടോപ് ഉപയോ​ഗിക്കാനോ പാടില്ല.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File