ഷു​ഗർ ഡയറ്റിലാണോ? ഓണത്തിന് പരീക്ഷിക്കാം ഈ വ്യത്യസ്ത പായസങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഓണം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓണസദ്യയും പായസത്തിന്റെ മധുരവുമാണ് ആദ്യം എത്തുന്നത്. പാൽപ്പായസം, അടപ്രഥമൻ, പരിപ്പുപായസം തുടങ്ങി പതിവ് വിഭവങ്ങൾക്കൊപ്പം ഇത്തവണ അൽപം വ്യത്യസ്തമായ പായസങ്ങൾ പരീക്ഷിച്ചാലോ?

Payasam | Pinterest

ഓട്സ് പ്രഥമൻ: അരിയടയ്ക്ക് പകരം ഓട്സ് ഉപയോഗിച്ച് തയ്യാറാക്കുന്ന വ്യത്യസ്തമായ പായസമാണ് ഓട്സ് പ്രഥമൻ. നെയ്യിൽ വറുത്ത ഓട്സിനൊപ്പം ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേരുമ്പോൾ പ്രത്യേക രുചി ലഭിക്കും. ഫൈബർ അടങ്ങിയ ഓട്സ് ഉപയോഗിക്കുന്നതിനാൽ പരമ്പരാഗത പ്രഥമന് ആരോഗ്യകരമായൊരു ബദലായും ഇത് പരീക്ഷിക്കാം.

Payasam | Pinterest

പൈനാപ്പിൾ പ്രഥമൻ: പായസത്തിൽ പഴവർഗത്തിന്റെ രുചി കൂടി ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് പൈനാപ്പിൾ പ്രഥമൻ പരീക്ഷിക്കാം. ചെറുതായി അരിഞ്ഞ പൈനാപ്പിൾ നെയ്യിൽ വഴറ്റിയ ശേഷം ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്ത് കുറുക്കിയെടുക്കുന്നതാണ് രീതി. പൈനാപ്പിളിന്റെ നേരിയ പുളിയും ശർക്കരയുടെ മധുരവും ചേരുമ്പോൾ വ്യത്യസ്തമായ രുചി ലഭിക്കും.

Payasam | Pinterest

ഗോതമ്പ് നുറുക്ക് പായസം: പാൽപ്പായസത്തിൽ നിന്നും മാറി നാടൻ രുചി വേണമെങ്കിൽ ഗോതമ്പ് നുറുക്ക് പായസം പരീക്ഷിക്കാം. ഗോതമ്പ് നുറുക്ക് വേവിച്ച് ശർക്കരയും കട്ടിയുള്ള തേങ്ങാപ്പാലും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. സദ്യയ്ക്ക് നാടൻ തനിമ നൽകുന്ന മറ്റൊരു മധുരവിഭവമായി ഇത് മാറും.

Payasam | Pinterest

അവൽ പായസം: സമയം കുറവാണെങ്കിൽ അവൽ പായസം മികച്ച ഓപ്ഷനാണ്. ചുവന്ന അവലോ സാധാരണ അവലോ നെയ്യിൽ വറുത്തെടുത്ത് പാൽ കാച്ചിയ ശേഷം ശർക്കരയോ പഞ്ചസാരയോ ചേർത്ത് തയ്യാറാക്കാം. അപ്രതീക്ഷിതമായി അതിഥികൾ എത്തിയാലും വേഗത്തിൽ തയ്യാറാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

Payasam | Pinterest

കാരറ്റ് പാലട: പതിവ് പാലടയ്ക്ക് ചെറിയൊരു മാറ്റം നൽകാൻ കാരറ്റ് ചേർത്താൽ മതി. അരച്ചതോ ചെറുതായി ഗ്രേറ്റ് ചെയ്തതോ ആയ കാരറ്റ് പാലടയിൽ ചേർത്താണ് ഈ വെറൈറ്റി തയ്യാറാക്കുന്നത്. കാരറ്റിന്റെ സ്വാഭാവിക മധുരവും നിറവും പായസത്തിന് കൂടുതൽ ആകർഷണം നൽകും.

Payasam | Pinterest

ബീറ്റ്‌റൂട്ട് പാൽപ്പായസം: നിറത്തിലും രുചിയിലും വ്യത്യസ്തത വേണമെങ്കിൽ ബീറ്റ്‌റൂട്ട് പാൽപ്പായസം മികച്ച തിരഞ്ഞെടുപ്പാണ്. വേവിച്ച ബീറ്റ്‌റൂട്ട് അരച്ചെടുത്ത് പാൽ, പയറുപൊടി അല്ലെങ്കിൽ ചവ്വരി എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. പായസത്തിന് ലഭിക്കുന്ന ആകർഷകമായ പിങ്ക് നിറം കുട്ടികളെയും ആകർഷിക്കും.

Payasam | Pinterest

റാഗി പായസം : ആരോഗ്യകരമായ പായസം തേടുന്നവർക്ക് റാഗി പായസം പരീക്ഷിക്കാം. റാഗിപ്പൊടി, ശർക്കര, തേങ്ങാപ്പാൽ എന്നിവ ചേർത്ത് ചെറിയ തീയിൽ കുറുക്കിയാണ് ഇത് തയ്യാറാക്കുന്നത്. കാൽസ്യം, അയേൺ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ റാഗി ഉപയോഗിക്കുന്നതാണ് ഈ പായസത്തിന്റെ പ്രത്യേകത.

Payasam | Pinterest

പതിവ് പാൽപ്പായസത്തിനും പ്രഥമനും ഒപ്പം ഇത്തരം വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നത് ഓണവിരുന്നിന് പുതുമ നൽകും. ഓട്സ്, റാഗി, പോലുള്ള ചേരുവകൾ ഉപയോഗിച്ചുള്ള പായസങ്ങൾ ആരോഗ്യകരമായൊരു മാറ്റത്തിനും വഴിയൊരുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Payasam | Pinterest