ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഷോട്‌സും റീല്‍സും കാണുന്നവരാണോ നിങ്ങള്‍, എങ്കില്‍ പണി കിട്ടും

സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളിൽ നിരന്തരം റീലുകളും ഷോർട്സുകളും കാണുന്നവരിൽ ഉയർന്ന രക്തസമ്മർദമെന്ന് പഠനം.

ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയുടെ കീഴിലുള്ള ദി ഫസ്റ്റ് ഹോസ്പിറ്റൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

യുവാക്കളും മധ്യവയസ്കരും ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വിഡിയോകൾ കാണുന്നതും ഹൈപ്പർടെൻഷനും തമ്മിലുള്ള പരസ്പരബന്ധം കണ്ടത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

യുവാക്കളും മധ്യവയസ്‌ക്കരും ഉൾപ്പെടെ 4318 പേരെ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

ഉറക്കസമയങ്ങളിൽ ഷോർട്സുകളും റീലുകളും കാണുന്നതിലൂടെ കൂടുതൽ സ്‌ക്രീൻ സമയം ചെലവഴിക്കുന്നത് ഉയർന്ന ഹൈപ്പർടെൻഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നാണ് പഠനം

ഉറക്കസമയത്ത് ഷോർട്സ് വിഡിയോകൾ കാണുന്നതിന് ചെലവഴിക്കുന്ന സ്‌ക്രീൻ സമയത്തിൽ കർശന നിയന്ത്രണം കൊണ്ടുവരണമെന്നും ഗവേഷകർ

ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ നീണ്ട മൊബൈൽ ഫോൺ ഉപയോഗം ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 30 മുതൽ 79 വയസ്സ് വരെ പ്രായമുള്ള 130 കോടി ആളുകളിൽ ഉയർന്ന രക്തസമ്മർദമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates