സമകാലിക മലയാളം ഡെസ്ക്
വര, പെയിന്റിങ്ങ്, ശില്‍പ്പവിദ്യ, കലാസംവിധാനം എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം വിസ്മയം തീര്‍ത്ത കലാകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി
എംടി, പൊറ്റക്കാട്, തകഴി, ഒവി വിജയന്‍, വികെഎന്‍, മാധവിക്കുട്ടി, എം മുകുന്ദന്‍ തുടങ്ങി പ്രമുഖ എഴുത്തുകാരുടെ കഥാപാത്രങ്ങള്‍ നമ്പൂതിരിയുടെ വരകളിലൂടെ പൂര്‍ണത നേടി
ഏഴു പതിറ്റാണ്ടോളം മലയാളത്തിന്റെ അക്ഷരങ്ങള്‍ക്കൊപ്പം നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ ഇടംപിടിച്ചു
കഥകളി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം വരയ്ക്കുന്ന കലാപരിപാടിക്ക് ആർട്ടിസ്റ്റ് നമ്പൂതിരി തുടക്കം കുറിച്ചു
സംഗീതം, കഥകളി, വാദ്യകല, കൂടിയാട്ടം, തുള്ളല്‍ തുടങ്ങി ദൃശ്യകലകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ നമ്പൂതിരി വരച്ചിട്ടുണ്ട്
കല്ലിലും ലോഹത്തിലും മരത്തിലും ശില്പങ്ങള്‍ ചെയ്തു. ലോഹഭാരതവും ബൈബിള്‍ പശ്ചാത്തലവും നമ്പൂതിരി ശില്പഭദ്രമാക്കി
അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ കലാ സംവിധായകനായി. മികച്ച കലാസംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചു
2023 ജൂലൈ 7-ന് 97-ാം വയസ്സിലാണ് രേഖാചിത്രങ്ങള്‍ കൊണ്ട് മലയാളി മനസില്‍ മായാരൂപങ്ങള്‍ തീര്‍ത്ത മഹാപ്രതിഭ നിത്യതയിലേക്ക് മടങ്ങിയത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates