₹186 കോടിയുടെ ആസ്തി; ലണ്ടൻ മുതൽ ലോസ് ആഞ്ചലസ് വരെ നീളുന്ന സെൻഡയ–ടോം ഹോളണ്ട് താരദമ്പതികളുടെ സാമ്രാജ്യം

സമകാലിക മലയാളം ഡെസ്ക്

ഇരുവരുടെയും പേരിലുള്ള വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയും ആകെ മൂല്യം ഏകദേശം 22 മില്യൺ ഡോളറാണ് (ഏകദേശം ₹186 കോടി)

Tom Holland and Zendaya | Pinterest

4.7 മില്യൺ ഡോളർ (ഏകദേശം ₹40 കോടിയിലധികം) വിലമതിക്കും ടോം ഹോളണ്ടിന്റെ ലണ്ടനിലെ വീടിന്. 2018-ൽ വാങ്ങിയ ഈ വീട് 3 വർഷമെടുത്താണ് നവീകരിച്ചത്.

Tom Holland house | Pinterest

അത്യാധുനിക ഹോം ജിം, സ്വകാര്യ സിനിമാ തിയറ്റർ, വീഡിയോ ഗെയിമുകൾക്കും വിശ്രമത്തിനുമായി ഒരുക്കിയ മാൻ കേവ്, വിശാലമായ ലിവിങ് സ്പേസുകൾ, ആധുനിക അടുക്കള, വലിയ കിടപ്പുമുറികൾ എന്നിവ ഉൾപ്പെടുന്നു

Tom Holland House | Pinterest

സെന്തയ ടോം ഹോളണ്ട് ദമ്പതികൾക്ക് വേറെയും പ്രോപ്പർ‌ട്ടികൾ സ്വന്തമായുണ്ടെങ്കിലും വിവാ​ഹശേഷം ലണ്ടണിലെ ഈ വീട്ടിലാണ് താമസം

Tom Holland House | Pinterest

സെൻഡയയുടെ ആദ്യ വലിയ നിക്ഷേപം 20-ാം വയസ്സിൽ സ്വന്തമാക്കിയ 1.4 മില്യൺ ഡോളറിന്റെ നോർത്രിഡ്ജിലെ മെഡിറ്ററേനിയൻ ശൈലിയിലുള്ള വീടാണ്. അഞ്ച് കിടപ്പുമുറികളും വിശാലമായ ലിവിങ് സ്പേസും 'സിൻഡ്രെല്ല' ശൈലിയിലുള്ള പടിക്കെട്ടുമാണ് വീടിന്റെ പ്രധാന പ്രത്യേകത

Zendaya Northridge House | Pinterest

2019-ൽ ലോസ് ആഞ്ചലസിലെ എൻസിനോയിൽ 3.72 മില്യൺ ഡോളറിന്റെ റാഞ്ച് ശൈലിയിലുള്ള മറ്റൊരു വീട് വാങ്ങി. ആറ് കിടപ്പുമുറികളും ഗസ്റ്റ് ഹൗസുമുള്ള ഈ വസതി പിന്നീട് വാടകയ്ക്ക് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Zendaya Los Angeles Home | Pinterest

2024-ൽ സെൻഡയ 6.5 മില്യൺ ഡോളറിന് ഹോളിവുഡ് ഹിൽസിൽ മിഡ്-സെഞ്ചുറി മോഡേൺ ശൈലിയിലുള്ള ആഡംബര വീട് സ്വന്തമാക്കി. 2026-ൽ ഇതിനോട് ചേർന്നുള്ള 2 മില്യൺ ഡോളറിന്റെ വീട് കൂടെ വാങ്ങി സ്വകാര്യ എസ്റ്റേറ്റായി വികസിപ്പിച്ചു

Zendaya | Pinterest

ന്യൂയോർക്കിലെ ബ്രൂക്ലിനിലും സെൻഡയയ്ക്ക് വാട്ടർഫ്രണ്ട് അപ്പാർട്ട്മെന്റുണ്ട്.

Zendaya | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File