ആരാണ് അതിഷി മര്‍ലേന?, ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ അറിയാം

സമകാലിക മലയാളം ഡെസ്ക്

സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവര്‍ക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്ന മൂന്നാമത്തെ വനിത.

അതിഷി മര്‍ലേന | ഫയൽ

കെജരിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, റവന്യൂ, അടക്കം 13 വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.

അതിഷി മര്‍ലേന | ഫയൽ

ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് 43കാരിയായ അതിഷി.

അതിഷി മര്‍ലേന | ഫയൽ

അഴിമതി കേസില്‍ മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയാണ് അതിഷി മന്ത്രിസഭയിലെത്തുന്നത്.

അതിഷി മര്‍ലേന | ഫയൽ

കെജരിവാളും ജയിലില്‍ പോയപ്പോള്‍ പാര്‍ട്ടി പരിപാടികളിലും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിലും നിറഞ്ഞുനിന്നത് ഈ 43കാരിയാണ്.

അതിഷി മര്‍ലേന | ഫയൽ

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കെജരിവാള്‍ നിയോഗിച്ചത് അതിഷിയെയാണ്. എന്നാല്‍ ഡല്‍ഹി ലഫന്റ്. ഗവര്‍ണര്‍ ഈ നീക്കം തടഞ്ഞു.

കെജരിവാളിനൊപ്പം അതിഷി | ഫയൽ

ഡല്‍ഹിയിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കാലോചിതമായ മാറ്റം വരുത്താന്‍ അതിഷി സ്വീകരിച്ച നടപടികള്‍ ശ്രദ്ധ പിടിച്ചുപറ്റി

അതിഷി മര്‍ലേന | ഫയൽ

2001ല്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. 2003ല്‍ ഒക്സ്ഫര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഒക്സ്ഫര്‍ഡില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്.

മനീഷ് സിസോദിയയ്ക്കൊപ്പം അതിഷി | ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates