ഹോം ലിഫ്റ്റ് ഇൻസ്റ്റാൾ ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

ലിഫ്റ്റുകളിൽ കുട്ടികൾ അബദ്ധത്തിൽ പെട്ടുപോകുന്ന വാർത്തകളാണ് നമ്മൾ ഈയിടെ പലപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

പലപ്പോഴും കുട്ടികൾ ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ അതിന്റെ അപകടവശത്തേകുറിച്ച് നമ്മൾ ചിന്തിക്കാറുപോലുമില്ല.

പ്രതീകാത്മക ചിത്രം | AI Generated

എത്രത്തോളം ശ്രദ്ധ ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള വാർത്തകൾ.

പ്രതീകാത്മക ചിത്രം | AI Generated

അപ്പാർട്മെന്റ് സമുച്ചയങ്ങളിലും വമ്പൻ കെട്ടിടങ്ങളിലും മാത്രമല്ല ഇന്ന് ഒന്നിലധികം നിലകളുള്ള വീടുകളിലും ലിഫ്റ്റുകൾ ഉൾപ്പെടുത്താറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അവ എന്തെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഓട്ടമാറ്റിക് സെൻസറുകളുള്ള ഡോറുകൾ വയ്ക്കാൻ ശ്രദ്ധിക്കുക. വാതിൽ അടഞ്ഞു വരുന്ന സമയത്ത് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ തനിയെ തുറന്ന് അത് ഒഴിവാക്കാൻ ഇത്തരത്തിലുള്ള ലിഫ്റ്റുകൾ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

വീടുകളിലെ എലവേറ്റർ ചൈൽഡ് പ്രൂഫ് ആക്കുകയാണ് മറ്റൊരു മാർഗം. കീയോ പാസ്കോഡോ ഉപയോഗിച്ച് മാത്രം ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകുന്ന വിദ്യയാണിത്.

പ്രതീകാത്മക ചിത്രം | AI Generated

സാവധാനത്തിൽ മൃദുവായി അടയുന്ന രീതിയിൽ തന്നെ ഡോറുകൾ സെറ്റ് ചെയ്യുക. കുട്ടികളുടെ കൈകാലുകൾ അബദ്ധത്തിൽ വാതിലുകൾക്കിടയിൽ പെട്ടാലും പെട്ടെന്ന് അടഞ്ഞുണ്ടാകുന്ന മുറിവുകളും അപകടങ്ങളും ഒഴിവാക്കാൻ ഇത് അനിവാര്യമാണ്.

പ്രതീകാത്മക ചിത്രം | AI Generated

ആരെങ്കിലും ലിഫ്റ്റ് ഉപയോഗിക്കുന്ന സമയത്ത് അലാമോ മുന്നറിയിപ്പോ നൽകുന്ന സജ്ജീകരണങ്ങൾ അത്യാധുനിക മോഡലുകളിൽ കാണാം. കുട്ടികൾ ഏതെങ്കിലും തരത്തിൽ തനിയെ ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ അത് ശ്രദ്ധിക്കാൻ ഈ സംവിധാനം സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

പൊതുവെ ശ്രദ്ധിക്കേണ്ടത്

ഒരു കരണവശാലും കുട്ടികൾ മാത്രം ഉള്ളപ്പോൾ ലിഫ്റ്റ് ഉപയോ​ഗിക്കാൻ പറയുകയോ അവ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്.

പ്രതീകാത്മക ചിത്രം | AI Generated

കുട്ടികളുമായി ലിഫ്റ്റിൽ പോകുമ്പോൾ അവർ ബട്ടണുകൾ മാറിമാറി വെറുതെ അമർത്തുന്ന സാഹചര്യം ഒഴിവാക്കുക.ഇത് രണ്ടു ഫ്ലോറുകളുടെ ഇടയിൽ വച്ച് അതിൻ്റെ പ്രവർത്തനം നിലയ്ക്കാനിടയുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

ലിഫ്റ്റിനുള്ളിൽ ഓടിക്കളിക്കുകയോ ചാടുകയോ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുത്. ഈ അവസരത്തിൽ മെഷീനിൻ്റെ സേഫ്റ്റി സെൻസർ പ്രവർത്തിക്കുകയും ലിഫ്റ്റ് പെട്ടെന്ന് നിൽക്കുകയും അത്തരത്തിൽ വീണ് അപകടങ്ങൾ ഉണ്ടാവുകയും ചെയ്തേക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ലിഫ്റ്റ് ചലിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അവ തുറക്കാൻ ശ്രമിക്കുകയോ ലിഫ്റ്റിന്റെ വാതിലുകൾ അടഞ്ഞുവരുന്ന സമയത്ത് ശരീരഭാഗങ്ങൾ അവയ്ക്കിടയിൽ ഇടുന്നത് ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File