സമകാലിക മലയാളം ഡെസ്ക്
ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട സമാനതകളില്ലാത്ത ക്രൂരതയ്ക്ക് 79 വര്‍ഷം
1945 ഓഗസ്റ്റ് 6-ന് രാവിലെ 8. 15-നാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത്
കേണൽ പോൾ ടിബ്ബെറ്റ്സ് പൈലറ്റായിരുന്ന അമേരിക്കൻ വ്യോമസേനയുടെ B-29 സൂപ്പർഫോർട്രെസ്സ് എനോള ഗേ എന്ന യുദ്ധവിമാനമാണ് ബോംബിട്ടത്
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച സ്ഥലമാണ് ഹിരോഷിമ
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്താൻ അമേരിക്ക കണ്ടെത്തിയ മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം
പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. മൂന്നു ദിവസത്തോളം ഹിരോഷിമ കത്തി
ലിറ്റില്‍ ബോയ് കവര്‍ന്നെടുത്തത് ഒന്നരലക്ഷം ജീവനുകള്‍. ലിറ്റില്‍ ബോയ് ഉണ്ടാക്കിയ അണുവികരണം തലമുറകളോളം ജപ്പാനെ പിന്തുടര്‍ന്നു
മൂന്ന് ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 9 ന് നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന അണുബോംബും പ്രയോഗിച്ചു
അണ്വായുധ പ്രയോഗങ്ങളെ അതിജീവിച്ച ജപ്പാന്റെ മനക്കരുത്തിനു മുന്നില്‍ ലോകം തലകുനിച്ചു. ചരിത്രമെഴുതി അമേരിക്കന്‍ പ്രസിഡന്റുമാരായ ഒബാമയും ട്രംപും ജപ്പാനിൽ സന്ദര്‍ശനത്തിനെത്തി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates