സമകാലിക മലയാളം ഡെസ്ക്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് അവോക്കാഡോ.
വളരെ പെട്ടന്ന് പഴുക്കുന്നതും, പഴുത്ത് കഴിഞ്ഞാൽ പെട്ടന്ന് കേടുവരുന്നതുമാണ് അവോക്കാഡോ.
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ അവോക്കാഡോ ദിവസങ്ങളോളം കേടുവരാതിരിക്കും.
അവോക്കാഡോ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ.
പകുതി മുറിച്ച ആവോക്കാഡോ വിത്തോടുകൂടി സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് വായു സമ്പർക്കം കുറച്ച് കൂടുതൽ ദിവസം കേടുവരാതെ ഇരിക്കാൻ സഹായിക്കുന്നു.
അവോക്കാഡോ മുറിച്ച ഭാഗത്ത് അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുന്നത് അവോക്കാഡോയുടെ നിറം മാറുന്നതിനെ തടയുന്നു. ശേഷം ക്ലിങ് റാപ്പിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി.
ഒരു പാത്രത്തിൽ പകുതി വെള്ളം നിറച്ച് അതിലേക്ക് അവോക്കാഡോ ഇട്ടതിന് ശേഷം പാത്രം അടച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാൽ മതി. ഇടയ്ക്കിടെ വെള്ളം മാറ്റാൻ മറക്കരുത്.
പഴുത്ത അവോക്കാഡോ ഫ്രീസറിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു.
എപ്പോഴും അവോക്കാഡോ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates